പ്രായം ഒരു പ്രശ്​നമല്ല, സീ​രി 'എ'​യി​ൽ ഗോ​ളെ​ണ്ണം 10 തി​ക​ച്ച്​ ഇ​ബ്രാ​ഹി​മോ​വി​ച്ച്​

മി​ലാ​ൻ: പ്രാ​യം 39ന​രി​കെ നി​ൽ​ക്കു​ന്ന വെ​റ്റ​റ​ൻ പ​ട​ക്കു​തി​ര​ സ്​​ലാ​റ്റ​ൻ ഇ​ബ്രാ​ഹി​മോ​വി​ച്ച് മാര​ക ഫോം തുടരുന്നു. ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ-ഇ​ബ്രാ​ഹി​മോ​വി​ച്ച്​ ഗോ​ള​ടി മ​​ത്സ​രരത്തിനും ഇ​റ്റ​ലി​ സാക്ഷിയാകുകയാണ്​. ശ​നി​യാ​ഴ്​​ച രാ​ത്രി​യി​ൽ ര​ണ്ടു​ ഗോ​ളു​മാ​യി ക്രി​സ്​​റ്റ്യാ​നോ എ​ട്ടു തി​ക​ച്ച​തി​നു പി​ന്നാ​ലെ ര​ണ്ടു​ ഗോ​ള​ടി​ച്ച്​ പ​ത്തി​ലെ​ത്തി സ്​​ലാ​റ്റ​ൻ ഇ​ബ്രാ​ഹി​മോ​വി​ച്ച്.

സീ​രി 'എ'​യി​ൽ നാ​പോ​ളി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ എ.​സി. മി​ലാ​ൻ 3-1ന്​ ​ജ​യി​ച്ച​പ്പോ​ൾ ര​ണ്ടു​ ഗോ​ളു​ക​ൾ ഇ​ബ്ര​യു​ടെ വ​ക​യാ​യി​രു​ന്നു. ക​ളി​യു​ടെ 20, 54ാം മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു സ്​​കോ​ർ ചെ​യ്​​ത​ത്. ഇ​ഞ്ചു​റി ടൈ​മി​ൽ യാ​ൻ​സ്​ പീ​റ്റ​ർ ഹോ​ഗ്​ മൂ​ന്നാം ഗോ​ൾ നേ​ടി.

സ്വീഡിഷ്​ ക്ലബ്ബായ മാൽമോയിലൂടെ 1999 മുതൽ സീനിയർ ടീമുകളിൽ കളിച്ചുതുടങ്ങിയ ഇബ്രാഹിമോവിക്​ അജാക്​സ്​, ജുവൻറസ്​, ഇൻറർ മിലാൻ, ബാഴ്​സലോണ, പി.എസ്​.ജി, എൽ.എ ഗാലക്​സി, മാഞ്ചസ്​റ്റർ യുണൈറ്റഡ്​ എന്നീ മുൻനിരക്ലബ്ബുകൾക്ക്​ വേണ്ടിയെല്ലാം താരം ബൂട്ടുകെട്ടിയിട്ടുണ്ട്​.

Tags:    
News Summary - Ageless Zlatan Ibrahimovic continues to take care of business for Milan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.