നീണ്ട 24 വര്‍ഷത്തിനൊടുവിൽ സ്പാനിഷ് ടോപ്പ് ടയര്‍ ടൂര്‍ണമെന്റായ ലാലീഗയിലേക്ക് ടിക്കറ്റെടുത്ത് റയല്‍ ഒവീഡോ. സെഗുണ്ട ഡിവിഷനില്‍ മിറാന്‍ഡസിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഒവിഡോ ലാലിഗയിൽ സീറ്റുറപ്പിച്ചത്.
രണ്ട് പാദങ്ങളിലുമായി 3-1 എന്ന സ്‌കോറിനാണ് ഒവിഡോ വിജയിച്ചത്. ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട ശേഷമായിരുന്നു ഒവിഡോയുടെ തിരിച്ചുവരവ്. കാസോർള, ഇല്യാസ് ചെയ്‌റ, ഫ്രാൻസിസ്കോ പോർട്ടിലോ എന്നിവരുടെ ഗോളുകളിലൂടെ ആദ്യ പാദത്തിലെ പരാജയം റയല്‍ ഒവീഡോ മറികടന്നു.
ഒവിഡോയ്ക്ക് പുറമെ ലെവന്റെ, എല്‍ക്കെ ക്ലബ്ബുകളും അടുത്ത സീസണിലെ ലാലീഗയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. അതേസമയം, ഈ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച ലെഗാന്‍സ്, ലാസ് പാല്‍മസ്, വല്ലാഡോയ്ഡ് ക്ലബ്ബുകള്‍ രണ്ടാം ഡിവിഷനിലേക്ക് റെലഗേറ്റ് ചെയ്യപ്പെട്ടു.
ലാലിഗ 2025-26 സീസണില്‍ കളിക്കുന്ന ടീമുകള്‍
അലാവസ്
അത്‌ലറ്റിക്കോ ബില്‍ബാവോ
അത്‌ലറ്റിക്കോ മാഡ്രിഡ്
എഫ്.സി ബാഴ്‌സലോണ
സെല്‍റ്റ വിഗോ
എല്‍ക്കെ
എസ്പാന്യോള്‍
ഗെറ്റാഫെ
ജിറോണ
ലെവന്റെ
മല്ലോര്‍ക
ഒസാസുന
റയോ വയ്യകാനോ
റയല്‍ ബെറ്റിസ്
റയല്‍ മാഡ്രിഡ്
റയല്‍ സോസിഡാഡ്
സെവിയ്യ
വലന്‍സിയ
വിയ്യാറയല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.