ചൈനക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്ന ഇന്ത്യൻ താരങ്ങൾ
സൂസോ (ചൈന): എ.എഫ്.സി അണ്ടർ 17 വനിത ഏഷ്യൻ കപ്പിൽ ആദ്യമായി ക്വാർട്ടർ ഫൈനലിലെത്തിയ ഇന്ത്യക്ക് മടക്കം. ക്വാർട്ടറിൽ ആതിഥേയരായ ചൈന മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തോൽപിച്ചത്. സെമി ഫൈനലിലെത്തിയിരുന്നെങ്കിൽ ഇന്ത്യക്ക് ഫിഫ ലോകകപ്പ് യോഗ്യത ലഭിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചാൽ അത് മറ്റൊരു ചരിത്രമായേനെ. ഗ്രൂപ് റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം ആസ്ട്രേലിയയോടും ജപ്പാനോടും തോറ്റ ഇന്ത്യ 4-0ത്തിന് ലബാനനെ വീഴ്ത്തി അവസാന എട്ടിൽ കടന്നുകൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.