ലോകകപ്പ് മാച്ച് ഫീ അഫ്ഗാനിലെ ഭൂകമ്പ ദുരിതബാധിതർക്ക് നൽകുമെന്ന് റാഷിദ് ഖാൻ

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പി​ൽ​നി​ന്ന് ത​നി​ക്കു ല​ഭി​ക്കു​ന്ന മാ​ച്ച് ഫീ ​പൂ​ർ​ണ​മാ​യും അ​ഫ്ഗാ​നി​സ്താ​നി​ലെ ഭൂ​ക​മ്പ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്നു​മെ​ന്ന് റാ​ഷി​ദ്‌ ഖാ​ൻ. ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ധ​ന​സ​മാ​ഹ​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ഫ്ഗാ​ൻ ഓ​ൾ​റൗ​ണ്ട​റാ‍യ റാ​ഷി​ദ് ഖാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​റി​യി​ച്ചു.

‘അ​ഫ്ഗാ​നി​സ്താ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ന്റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ ഞാ​ൻ വ​ള​രെ സ​ങ്ക​ട​ത്തോ​ടെ മ​ന​സ്സി​ലാ​ക്കു​ന്നു. എ​ന്റെ ലോ​ക​ക​പ്പ് മാ​ച്ച് ഫീ​സ് മു​ഴു​വ​നും ഞാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്നു. അ​ധി​കം വൈ​കാ​തെ ഞ​ങ്ങ​ൾ അ​ഫ്ഗാ​നി​സ്താ​നി​ൽ എ​ത്തി​ച്ചേ​രും. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു​ള്ള സ​ഹാ​യം ന​ൽ​കാ​ൻ ധ​ന​ശേ​ഖ​ര​ണ​ത്തി​നാ​യി കാ​മ്പ​യി​ൻ ആ​രം​ഭി​ക്കും’ -അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

Tags:    
News Summary - Rashid Khan to donate World Cup match fee to earthquake victims in Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.