തിരുവനന്തപുരം: കേരള പൊലീസ് ഫുട്ബാൾ ടീമിന്‍റെ 40 വർഷങ്ങൾ ആഘോഷമാക്കി തലസ്ഥാനം. ശനിയാഴ്ച ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മുൻ കേരള ഫുട്ബാൾ താരങ്ങളുടെ ഒത്തുചേരലും വാർഷികാഘോഷവും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
1984ൽ സ്ഥാപിതമായ കേരള പൊലീസ് ഫുട്ബാൾ ടീം പ്രതിഭകളുടെ കളിത്തൊട്ടിലായും അച്ചടക്കത്തിന്‍റെ പ്രതീകമായും ഇന്ത്യൻ ഫുട്ബാളിന്‍റെ ഭാവി രൂപപ്പെടുത്തിയ ശക്തിയായും മാറിയെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ പത്മശ്രീ പുരസ്കാര ജേതാവും കേരള പൊലീസ് ഫുട്ബാൾ ടീം അംഗവുമായിരുന്ന ഐ.എം. വിജയനെയും മുൻ പരിശീലകരായ എ.എം. ശ്രീധരൻ, ഗബ്രിയേൽ ജോസഫ്, മുൻ മാനേജർ ഡി. വിജയൻ, ടീം സഹായിയായിരുന്ന സാബു തുടങ്ങിയവരെ ആദരിച്ചു.
കുരികേശ് മാത്യു, ഐ.എം. വിജയൻ എന്നിവർ നയിച്ച മുൻ കേരള പൊലീസ് ടീം താരങ്ങളുടെയും വി.പി. ഷാജി, സേവിയർ പയസ് എന്നിവർ നയിച്ച ദേശീയ-അന്തർദേശീയ താരങ്ങൾ നയിച്ച ടീമും തമ്മിൽ സൗഹൃദമത്സരം നടന്നു. 2-1ന് കേരള പൊലീസ് ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.