കരുത്തറിയിക്കാൻ സാഞ്ചസ് ബോയ്സ്

ഖത്തർ ലോകകപ്പിന് 36 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 32 കളിസംഘങ്ങൾ ഒരുങ്ങുകയാണ്. തന്ത്രങ്ങൾ മിനുക്കി കാൽപന്തുകളിയുടെ മഹാമേളയിൽ ബൂട്ടുകെട്ടുന്ന ടീമുകളെ കുറിച്ചുള്ള വിലയിരുത്തൽ ഇന്നുമുതൽ

അറബ് മണ്ണിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിൽ വെല്ലുവിളികളും പ്രതീക്ഷകളുമുള്ള ടീമായാണ് ആതിഥേയരായ ഖത്തർ ബൂട്ടുകെട്ടാൻ ഒരുങ്ങുന്നത്. ഫുട്ബാൾ ഭൂപടത്തിൽ തങ്ങളെ അടയാളപ്പെടുത്താൻ കൂടിയുള്ള അവWith only 36 days left for the Qatar World Cup, 32 teams are gearing upസരം.

സംഘാടനത്തിനൊപ്പം, കളിമികവിലും ഖത്തർ ബെസ്റ്റാണെന്ന് ആരാധകരെക്കൊണ്ട് പറയിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ആതിഥേയ ടീം. ഇഷ്ടക്കാർ 'അന്നാബി'യെന്നാണ് ഖത്തറിനെ വിളിക്കുന്നത്. ജഴ്സിയുടെ നിറമായ മറൂണിന് അറബിയിൽ വിളിക്കുന്ന പദം അവരുടെ വിളിപ്പേരുമായി.

ആതിഥേയർ എന്നും അത്ഭുതങ്ങൾ സൃഷ്ടിച്ച ചരിത്രമാണ് ലോകകപ്പ് ഫുട്ബാളിന്റെ സവിശേഷത. ചിലപ്പോൾ അവർ ചാമ്പ്യന്മാരുമായിട്ടുണ്ട്. അതേസമയം, ഗ്രൂപ് റൗണ്ടിൽതന്നെ പുറത്തായ അപൂർവ ചരിത്രവുമുണ്ട്. 2010 ലോകകപ്പിലായിരുന്നു ആതിഥേയർ ഒന്നാം റൗണ്ടിൽതന്നെ പടിക്കുപുറത്തായത്.

വൻകരയിൽ ആദ്യമായി ലോകകപ്പ് എത്തിയപ്പോൾ ദക്ഷിണാഫ്രിക്ക മെക്സികോയെ സമനിലയിൽ തളച്ചും, മുൻ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചുമെല്ലാം അത്ഭുതപ്പെടുത്തിയെങ്കിലും ഉറുഗ്വായ് യോടേറ്റ തോൽവിയുടെ ഭാരത്തിൽ മൂന്നാം സ്ഥാനക്കാരായി ആദ്യ റൗണ്ടിൽ വീണത് ലോകകപ്പ് ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു.

എങ്കിലും, തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞുവെന്നായിരുന്നു അന്ന് ദക്ഷിണാഫ്രിക്കക്കാരുടെ ആശ്വാസം. ഇത്തവണ ആതിഥേയർ എന്ന ആനുകൂല്യത്തിൽ ലോകകപ്പ് കളിക്കാൻ അവസരം ലഭിച്ച ഖത്തർ ഗ്രൂപ് റൗണ്ട് കടക്കാൻ ലക്ഷ്യമിട്ടാണ് അരയും തലയും മുറുക്കി ഒരുങ്ങുന്നത്.

എതിരാളികൾ ആരും മോശക്കാരല്ല. ഫിഫ റാങ്കിങ്ങിൽ എട്ടാമതുള്ള നെതർലൻഡ്സ്, സെനഗാൾ, 44ാം റാങ്കുകാരായ എക്വഡോർ. ഇവരെ കടന്നുവേണം, ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരിൽ ഇടംപിടിച്ച് ഖത്തറിന് പ്രീക്വാർട്ടറിൽ കടക്കാൻ.

അ​ക്രം അ​ഫി​ഫ്


വൻകര ജേതാക്കൾ പവർഫുളാണ്

12 വർഷം കൊണ്ട് അത്ഭുകരമായ കുതിപ്പ് നടത്തിയാണ് ഖത്തർ ലോകത്തെ ഏറ്റവും മികച്ച ടീമുകളുടെ പോരാട്ടത്തിൽ ഒരു കൈനോക്കാൻ ഇറങ്ങുന്നത്. 2010ൽ ലോകകപ്പ് ആതിഥേയത്വം അനുവദിക്കുമ്പോൾ ഫിഫ റാങ്കിങ്ങിൽ 113ാം സ്ഥാനക്കാരായിരുന്നവർ, ഈ വർഷം തങ്ങളുടെ ഏറ്റവും മികച്ച റാങ്കായ 42ലുമെത്തിയിരുന്നു.

വെറും ആതിഥേയർ എന്ന ടോക്കൺ എൻട്രിക്കപ്പുറം, കളി മികവിൽ വൻകരയിലെ കരുത്തരെന്ന മേൽവിലാസത്തോടെയാണ് 'അന്നാബി' ബൂട്ടുകെട്ടുന്നത്. 2019 ഏഷ്യാകപ്പിൽ കിരീടമണിഞ്ഞതും, പിന്നാലെ കോൺകകാഫ് ഗോൾഡ്കപ്പ് സെമി ഫൈനലിസ്റ്റായതും ഫിഫ അറബ് കപ്പിലെ മൂന്നാം സ്ഥാനവും, രണ്ട് കോപ അമേരിക്ക ചാമ്പ്യൻഷിപ്പുകളിലെ പങ്കാളിത്തവുമെല്ലാം ഖത്തർ എന്ന ടീമിനെ കരുത്തുറ്റതാക്കി മാറ്റി.

തയാറെടുപ്പ്

ഏപ്രിലിൽ സ്റ്റാർസ് ലീഗ് ചാമ്പ്യൻഷിപ് അവസാനിച്ചതിനു പിന്നാലെ ലോകകപ്പിനുള്ള തയാറെടുപ്പിലാണ് ദേശീയ ടീം. ക്ലബ് സീസണിന് അവധി നൽകി ദേശീയ ടീം അംഗങ്ങളെ ക്യാമ്പിലേക്ക് വിളിപ്പിച്ച് പരിശീലനം തുടങ്ങി. ജൂൺ മുതൽ യൂറോപ്പിലുള്ളവർ ഇതിനകം ഒരുപിടി മത്സരങ്ങളിലും പങ്കാളികളായി. 

ആശാൻ >>

ഒരു കുടുംബ കാരണവരെന്നപോലെ ടീമിനെ നയിക്കുന്ന പരിശീലകൻ ഫെലിക്സ് സാഞ്ചസ് എന്ന പരിശീലകൻ തന്നെ ടീമിന്റെ നട്ടെല്ല്. ബാഴ്സലോണ യൂത്ത് ടീമിൽനിന്നു 2006ൽ ആസ്പയർ അക്കാദമിയിലെത്തി അവിടെനിന്നും കണ്ടെത്തി പരിശീലിപ്പിച്ച ടീമുമായാണ് സാഞ്ചസ് ഖത്തറിനെ പ്രഥമ ലോകകപ്പ് കളിപ്പിക്കുന്നത്.

ഫെ​ലി​ക്സ് സാ​ഞ്ച​സ്

അണ്ടർ 19, അണ്ടർ 23 ദേശീയ ടീമുകളുടെ പരിശീലകനായിരുന്ന സാഞ്ചസ് 2017 മുതൽ ഖത്തർ സീനിയർ ടീമിന്റെയും പരിശീലകനാണ്. ഘട്ടം ഘട്ടമായി താരങ്ങളെ വളർത്തിയെടുത്താണ് ടീമിനെ ലോകകപ്പിന് സജ്ജമാക്കിയത്.

കുന്തമുന >>>

165 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ഹസൻ അൽ ഹൈദോസാണ് നായകൻ. ആക്രമണത്തിൽ കുന്തമുനയായി ഗോൾ മെഷീൻ അക്രം അഫിഫ്, അൽ മുഈസ് അലി എന്നിവർ. മധ്യനിരയിൽ കളിനെയ്യാൻ കരിം ബൗദിയാഫ്, അബ്ദുൽ അസിസ് ഹാതിം.

പ്രതിരോധത്തിൽ നെടുനായകനായി പരിചയ സമ്പന്നനായ അബ്ദുൽ കരീം ഹസൻ, ബൗലം ഖൗകി, പെഡ്രോ മിഗ്വേൽ. വലകാക്കാൻ സഅദ് അൽ ഷീബ്. ഇവർ ചേരുന്നതോടെ ഖത്തറിലെ ലോകകപ്പ് സംഘം തയാർ.

Tags:    
News Summary - 36 days left for the Qatar World Cup-32 teams are getting ready to participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.