മത്സരത്തിനിടെ  ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും

വനിതലോകകപ്പ് ചെസിൽ വീണ്ടും സമനില; ടൈബ്രേക്കർ തിങ്കളാഴ്ച

ബറ്റുമി (ജോർജിയ): ഫി​ഡെ വ​നി​ത ലോ​ക​ക​പ്പ് ചെ​സി​ല്‍ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ ച​രി​ത്ര​ ഫൈ​ന​ൽ പോ​രാ​ട്ടത്തിലെ​ ജേതാവിനെ കണ്ടെത്താനുള്ള രണ്ടാം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ, നിർണായകമായ ടൈബ്രേക്കർ തിങ്കളാഴ്ച നടക്കും.

ഇന്ത്യൻ താരങ്ങളായ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും തമ്മിലുള്ള പോരാട്ടമാണ് രണ്ടാം തവണയും സമനിലയിൽ പിരിഞ്ഞത്. ഇതോടെ ഇരുവർക്കും ഒരു പോയിന്റ് വീതമായി. ആദ്യ മത്സരത്തിലും ഇരുവരും സമനിലയിൽ പിരിഞ്ഞിരുന്നു.

വനിത ചെസ് ലോകകപ്പ് ജേതാവിനെ കണ്ടെത്താനുള്ള രണ്ടാം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ, നിർണായക ടൈബ്രേക്കർ തിങ്കളാഴ്ചയാണ്. ഇ​താ​ദ്യ​മാ​യാ​ണ് ര​ണ്ടു ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ക​ളി​ക്കു​ന്ന​ത്.

നേരത്തെ, മുൻ ലോക വനിത ചാമ്പ്യൻ ചൈനയുടെ ടാൻ സോംഗിയെ 101 നീക്കങ്ങൾ നീണ്ട മാരത്തൺ കളിയിൽ തോൽപിച്ചാണ് ദിവ്യ ദേശ്മുഖ് ഫൈനലിലെത്തിയത്. സെമിയിൽ ചൈനയുടെ തന്നെ ലീ ടിങ്ജിക്കെതിരെ ടൈബ്രേക്കറിലായിരുന്നു കൊനേരു ഹംപിയുടെ ജയം.

Tags:    
News Summary - Women's World Cup chess tied again; tiebreaker on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT