10 കി.മീ. നടത്തത്തിൽ വെള്ളി നേടിയ അമിത് ഖത്രി ദേശീയ പതാകയുമായി
നൈറോബി: അണ്ടർ-20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടു വെള്ളി. പെൺകുട്ടികളുടെ ലോങ് ജംപിൽ ഷൈലി സിങ്ങും ആൺകുട്ടികളുടെ 10 കി.മീ. നടത്തത്തിൽ അമിത് ഖത്രിയുമാണ് വെള്ളി നേടിയത്. ഇതോടെ മൂന്നു മെഡലുമായി ഇന്ത്യ 21ാം സ്ഥാനത്തെത്തി. നേരത്തേ 4x400 മീ. മിക്സഡ് റിലേയിൽ ഇന്ത്യ വെങ്കലം കരസ്ഥമാക്കിയിരുന്നു. പെൺകുട്ടികളുടെ 4x400 മീ. റിലേയിൽ നാലാമതായ ഇന്ത്യക്ക് നേരിയ വ്യത്യാസത്തിന് മെഡൽ നഷ്ടമാവുകയും ചെയ്തു. മികച്ച പ്രകടനം കാഴ്ചവെച്ച ഷൈലിക്ക് ഒരു സെൻറി മീറ്റർ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്.
17കാരിയായ ഷൈലി 6.59 മീറ്ററുമായി കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ 6.60 മീറ്റർ ചാടിയ സ്വീഡെൻറ മജ അസ്കാഗാണ് സ്വർണം നേടിയത്. ട്രിപ്ൾ ജംപിലും അസ്കാഗിനായിരുന്നു സ്വർണം.
അഞ്ജു ബോബി ജോർജിെൻറ ബംഗളൂരുവിലെ അക്കാദമിയിലെ താരവും ബോബി ജോർജിെൻറ ശിഷ്യയുമാണ് ഝാൻസിക്കാരിയായ ഷൈലി. യോഗ്യത റൗണ്ടിൽ ഏറ്റവും മികച്ച ദൂരവുമായാണ് ഫൈനലിൽ കടന്നിരുന്നത്. 6.48 മീറ്ററായിരുന്നു ഷൈലിയുടെ മുമ്പത്തെ മികച്ച ദൂരം.
42:17.94 മി. സമയത്തിൽ 10 കി.മീ. ദൂരം പിന്നിട്ടാണ് ഖത്ര വെള്ളി സ്വന്തമാക്കിയത്. കെനിയയുടെ ഹെറിസ്റ്റോൺ വൻയോമിക്കാണ് (42:10.84) സ്വർണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.