വേഗറാണിയായി ഷാകാരി റിച്ചാഡ്സൻ; സ്വർണമണിഞ്ഞത് ചാമ്പ്യൻഷിപ് റെക്കോഡോടെ

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണമണിഞ്ഞ് അമേരിക്കയുടെ ഷാകാരി റിച്ചാഡ്സൻ. 10.65 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കി ചാമ്പ്യൻഷിപ് റെക്കോഡോടെയാണ് താരം ഒന്നാമതെത്തിയത്. ജമൈക്കയുടെ ഷെരിക്ക ജാക്സൻ വെള്ളിയും നിലവിലെ ചാമ്പ്യൻ ഷെല്ലി ആൻഫ്രേസർ വെങ്കലവും നേടി. കഴിഞ്ഞ വർഷം ഷെല്ലി ആൻഫ്രേസർ സ്ഥാപിച്ച റെക്കോഡിനെ 0.02 സെക്കൻഡ് വ്യത്യാസത്തിലാണ് 23കാരി മറികടന്നത്.

ഷാകാരി റിച്ചാഡ്സന്റെ ആദ്യത്തെ പ്രധാന നേട്ടമാണിത്. ഉത്തേജക പരിശോധനയിൽ‌ പരാജയപ്പെട്ടതിനെ തുടർന്ന് ടോക്യോ ഒളിമ്പിക്സിലും കഴിഞ്ഞ വർഷം യൂജിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. 

200 മീറ്ററിൽ ജേതാവായ ഷെരിക്ക ജാക്‌സൻ 10.72 സെക്കന്‍ഡിൽ ഫിനിഷ് ചെയ്താണ് രണ്ടാമതെത്തിയത്. ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചു തവണ സ്വർണം നേടിയ ഷെല്ലി ആൻഫ്രേസര്‍ക്ക് ഇത്തവണ 10.77 സെക്കന്‍ഡിലാണ് ഓട്ടം പൂര്‍ത്തിയാക്കാനായത്.

Tags:    
News Summary - Sha'Carri Richardson is the fastest; Gold with a championship record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT