ബുഡപെസ്റ്റ് (ഹംഗറി): ലോക ചാമ്പ്യൻഷിപ്പിൽ മലയാളി നീന്തൽതാരം സജൻ പ്രകാശ് സെമിഫൈനൽ കാണാതെ പുറത്ത്. 200 മീറ്റർ ബട്ടർഫ്ലൈ ആദ്യ റൗണ്ടിൽ 25ാമനായാണ് മടക്കം. 1:58.67 മിനിറ്റിൽ എട്ടാമനായാണ് തന്റെ ഹീറ്റിൽ സജൻ ഫിനിഷ് ചെയ്തത്.
മൊത്തം പ്രകടനമെടുത്താൽ 25ാമനാണ്. ഓരോ ഹീറ്റിലും ഏറ്റവും മികച്ച അഞ്ചു പേർക്കാണ് സെമി പ്രവേശനം. പരിക്കിന്റെ പിടിയിലായിരുന്ന സജനിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും കോമൺ വെൽത്ത് ഗെയിംസാണ് ലക്ഷ്യമെന്നും പരിശീലകൻ പ്രദീപ് കുമാർ പറഞ്ഞു. മറ്റൊരു ഇന്ത്യൻതാരം കുശാഗ്ര റാവത്ത് 800 മീറ്റർ ഫ്രീസ്റ്റൈലിൽ 23ാമനായും പുറത്തായി.
അതേസമയം, 400 മീറ്റർ ഫ്രീ സ്റ്റൈൽ പുരുഷ, വനിത വിഭാഗങ്ങളിൽ ആസ്ട്രേലിയയുടെ എലിജ വിന്നിങ്ടണും അമേരിക്കക്കാരി കാറ്റി ലെഡേക്കിയും സ്വർണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.