'രാജ്യത്തിന് അഭിമാനം'; കോമൺവെൽത്ത് ഗെയിംസ് സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച ഇന്ത്യൻ സംഘത്തെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവരുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഞങ്ങളുടെ കോമൺവെൽത്ത് ഗെയിംസ് 2022ലെ ടീമുമായി സംവദിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രാജ്യം മുഴുവൻ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു.'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നമ്മൾ നാല് പുതിയ ഇനങ്ങളിൽ വിജയം നേടിയിട്ടുണ്ട്. ഇതിലൂടെ പുതിയ കായിക ഇനങ്ങളോടുള്ള യുവാക്കളുടെ താല്പര്യം വർധിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ബർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് 2022ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏകദേശം 200 കായികതാരങ്ങളാണ് പങ്കെടുത്തത്. ജൂലൈ 28ന് ആരംഭിച്ച കോമൺവെൽത്ത് ഗെയിംസ് ആഗസ്റ്റ് എട്ടിനാണ് അവസാനിച്ചത്. 61മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. 22 സ്വർണ്ണവും 16 വെള്ളിയും 23 വെങ്കലവുമാണ് ഇന്ത്യ നേടിയത്. 

Tags:    
News Summary - Prime Minister Modi meets with India's Commonwealth Games contingent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT