ദേശീയ ഓപൺ അത്‍ലറ്റിക്സ്: ഏലക്യദാസനും ശ്രബാനിയും വേഗതാരങ്ങൾ

ബംഗളൂരു: ദേശീയ ഓപണ്‍ അത്‌ലറ്റിക്സില്‍ റെയില്‍വേസിന്റെ കെ. ഏലക്യദാസനും (10.37 സെ.) ഒഡിഷയുടെ ശ്രബാനി നന്ദയും (11.55 സെ.) വേഗമേറിയ താരങ്ങൾ. പുരുഷന്മാരുടെ 100 മീറ്ററില്‍ ഏലക്യദാസനു പിന്നിൽ സര്‍വിസസിന്റെ ഹര്‍ജിത് സിങ് (10.52 സെ.) വെള്ളിയും റെയില്‍വേസിന്റെ ബി. ശിവകുമാര്‍ (10.54 സെ.) വെങ്കലവും നേടി. വനിതകളുടെ 100 മീറ്ററില്‍ റെയിൽവേസിന്റെ ഹിമശ്രീ റോയ് (11.56 സെ.) വെള്ളിയും തമിഴ്‌നാടിന്റെ അര്‍ച്ചന എസ്. സുരേന്ദ്രന്‍ (11.58 സെ.) വെങ്കലവും നേടി.

മലയാളി താരം എ.പി. ഷീല്‍ഡ (11.71 സെ.) അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. രണ്ടാം ദിനത്തിൽ കേരളം ഒരു മെഡൽ നേടി. പുരുഷന്മാരുടെ ലോങ്ജംപിൽ മുഹമ്മദ് അസിഫ് 7.57 മീറ്റർ ചാടി വെള്ളിമെഡലിന് അർഹനായി.

മത്സരഫലം (സ്വർണം, വെള്ളി, വെങ്കലം എന്നീ ക്രമത്തിൽ): പുരുഷ വിഭാഗം 400 മീ. -രാജേഷ് രമേഷ് (റെയില്‍വേസ്- 46.63 സെ.), ആയുഷ് ദബാസ് (റെയില്‍വേസ്-46.86 സെ.), നിഹാല്‍ ജോയൽ (കര്‍ണാടക- 47.03 സെ.).

വനിത വിഭാഗം 400 മീ. - ശുഭ വെങ്കടേശന്‍ (തമിഴ്‌നാട്-52.67 സെ.), സോണിയ ബൈശ്യ (റെയില്‍വേസ്-53.38 സെ.), ദന്തി ജ്യോതികശ്രീ (ആന്ധ്ര-53.43 സെ.).

പുരുഷ വിഭാഗം 1500 മീ. - പർവേസ് ഖാൻ (സർവിസസ്-3:46.41 മി.), അഭിഷേക് സിങ് ഠാകുർ (മധ്യപ്രദേശ്- 3:46.43 മി.), റിതേഷ് ഓറെ (മധ്യപ്രദേശ്- 3:46.43 മി.).

വനിത വിഭാഗം 1500 മീ. - കെ.എം. ദീക്ഷ (മധ്യപ്രദേശ്- 4:23.03 മി.), അങ്കിത (റെയിൽവേസ്- 4:23.25), ലിലി ദാസ് (പശ്ചിമ ബംഗാൾ- 4:23.91). 

Tags:    
News Summary - National Open Athletics: Elakya Dasan and Srabani are fastests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT