കോമൺവെൽത്ത് ഗെയിംസ്: മലേഷ്യക്കും വേണ്ട

ക്വാ​ലാ​ലം​പു​ർ: ആ​തി​ഥേ​യ​രെ കി​ട്ടാ​തെ മു​ട​ങ്ങു​മെ​ന്ന ആ​ധി​യി​ലാ​യ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​കു​മെ​ന്ന് ക​രു​തി​യ മ​ലേ​ഷ്യ​യും പി​ന്മാ​റി. അ​നു​വ​ദി​ക്കു​ന്ന തു​ക​യും ചെ​ല​വും ത​മ്മി​ൽ ഒ​ത്തു​പോ​കി​ല്ലെ​ന്ന​തി​നാ​ൽ 2026ലെ ​ഗെ​യിം​സ് ആ​തി​ഥേ​യ​ത്വം ഏ​റ്റെ​ടു​ക്കാ​നി​ല്ലെ​ന്ന് മ​ലേ​ഷ്യ അ​റി​യി​ച്ചു. ആ​സ്ട്രേ​ലി​യ​ൻ ന​ഗ​ര​മാ​യ വി​ക്ടോ​റി​യ ആ​യി​രു​ന്നു ആ​ദ്യം നി​ശ്ച​യി​ച്ച വേ​ദി.

സാ​മ്പ​ത്തി​ക പ്ര​യാ​സം ചൂ​ണ്ടി​ക്കാ​ട്ടി അ​വ​ർ പി​ൻ​വാ​ങ്ങി​യ​തോ​ടെ പ​ക​ര​ക്കാ​രെ തേ​ടു​ക​യാ​യി​രു​ന്നു കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ഫെ​ഡ​റേ​ഷ​ൻ. 10 കോ​ടി പൗ​ണ്ട് സ​ഹാ​യം ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​ന​മു​ണ്ടാ​യി.

Tags:    
News Summary - Malaysia Also rejects offer to host 2026 Commonwealth Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT