പ്ര​ഥ​മ കേ​ര​ള കി​ഡ്സ് അ​ത്​​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്ക​ളാ​യ പാ​ല​ക്കാ​ട് ജി​ല്ല ടീം

കിഡ്സ് അത്ലറ്റിക്സ്: പാലക്കാട് ജേതാക്കൾ

കോലഞ്ചേരി (കൊച്ചി): അഞ്ചു മുതൽ 12 വരെ പ്രായമുള്ള കുട്ടികളുടെ പ്രഥമ കേരള കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 204 പോയന്റ് നേടി പാലക്കാട് ജില്ല ചാമ്പ്യൻമാരായി. 197 പോയന്‍റുമായി മലപ്പുറം രണ്ടാം സ്ഥാനവും 173 പോയന്റുമായി കണ്ണൂർ മൂന്നാം സ്ഥാനവും നേടി. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കോളജ് ചെയർമാൻ ബാബു പോൾ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഷാജു വർഗീസ് സമ്മാന വിതരണം നടത്തി. ജില്ല അസോസിയേഷൻ പ്രസിഡന്റ് ജയിംസ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു സ്വാഗതവും ജില്ല സെക്രട്ടറി സി.ജെ. ജയ്മോൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kids Athletics: Palakkad Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT