മാധ്യമങ്ങളെ കാണാത്തതിന്​ പിഴ വീണ ഒസാക്ക ഫ്രഞ്ച്​ ഓപണിൽനിന്ന്​ പിൻവാങ്ങി; ലോകം താരത്തിനൊപ്പം

പാരിസ്​: കളിക്കു ശേഷം മാധ്യമങ്ങളെ കാണാൻ വിസമ്മതിച്ചതിന്​ പിഴവീണ ജപ്പാന്‍റെ ലോക രണ്ടാം നമ്പർ താരം ന​ഓമി ഒസാക്ക ഫ്രഞ്ച്​ ഓപൺ മത്സരങ്ങളിൽനിന്ന്​ പിൻവാങ്ങി. നേരത്തെ ഇതേ വിഷയത്തിൽ സംഘാടകർ മുന്നറിയിപ്പ്​ നൽകിയിട്ടും വഴങ്ങാതെ വന്നതിനു പിന്നാലെയായിരുന്നു തിങ്കളാഴ്ച പിഴയിട്ടത്​. പുറത്താക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. എന്നാൽ, 15,000 ഡോളർ പിഴ പ്രഖ്യാപിച്ചതിന്​ പിന്നാലെ ആധിയും ഉത്​കണ്​ഠയും അലട്ടുന്നതായി കാണിച്ച്​ ടൂർണമെന്‍റിൽനിന്ന്​ പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.

നാലു തവണ ഗ്രാന്‍റ്​സ്ലാം കിരീടങ്ങളിൽ മുത്തമിട്ട താരം കഴിഞ്ഞയാഴ്ച തന്നെ മാധ്യമങ്ങളെ കാണില്ലെന്ന്​ സൂചിപ്പിച്ചിരുന്നു. മാനസിക പ്രശ്​നങ്ങൾ ഒഴിവാക്കാൻ ഇതല്ലാതെ വഴിയില്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, താൻ പിൻമാറുന്നതോടെ ഇനി ഓരോരുത്തർക്കും കളിയിൽ ശ്രദ്ധയൂന്നാനാകുമെന്നായിരുന്നു വിരമിക്കലിനു പിന്നാലെ അവരുടെ പ്രഖ്യാപനം.

പിന്മാറ്റത്തിനു പിന്നാലെ കായിക ലോകം പിന്തുണച്ചും എതിർത്തും കൂട്ടമായി രംഗത്തെത്തി. 'ഒസാക്കയുടെ ആരോഗ്യത്തിനാണ്​ മുൻഗണനയെന്നും പരമാവധി വേഗം ശരിയാക​ട്ടെ'യെന്നും ജപ്പാൻ ടെന്നിസ്​ അസോസിയേഷൻ എക്​സിക്യുട്ടീവ്​ ഡയറക്​ടർ തോഷിഹിസ സുഷിഹാസി പറഞ്ഞു. ടെന്നിസ്​ ഇതിഹാസം മാർട്ടിന നവരത്​ലോവ, ബില്ലി ജീൻ കിങ്​ തുടങ്ങിയവരും പിന്തുണയുമായി എത്തി.

ടെന്നിസിൽ അതിവേഗം വലിയ ഉയരങ്ങളിലേക്ക്​ കുതിക്കുന്ന ഒസാക്ക കഴിഞ്ഞ 12 മാസത്തിനിടെ മാത്രം 400 കോടിയിലേറെ സമ്പാദിച്ച താരമാണ്​.

അതേ സമയം, 2018നു ശേഷം വിഷാദ രോഗം ബാധിച്ച്​ പ്രയാസം അനുഭവിക്കുന്നതായി നിരവധി തവണ ഒസാക്ക വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Japan rallies to support Osaka after French Open withdrawal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT