ഫു​ട്​​ബാ​ളി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ മ​മ്പാ​ട് എം.​ഇ.​എ​സ് ടീം

കോളജ് ഗെയിംസിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിന്​ കി​രീ​ടം

കൊ​ച്ചി: സം​സ്ഥാ​ന കോ​ള​ജ് ഗെ​യിം​സി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്റ് ജോ​സ​ഫ് കോ​ള​ജി​ന് കി​രീ​ടം. നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ കോ​ത​മം​ഗ​ലം എം.​എ കോ​ള​ജി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് സെ​ന്റ് ജോ​സ​ഫി​ന്റെ ആ​ദ്യ കി​രീ​ട നേ​ട്ടം. ക​ണ്ണൂ​ര്‍ എ​സ്.​എ​ന്‍ കോ​ള​ജ് മൂ​ന്നാം സ്ഥാ​നം നേ​ടി. പെ​ണ്‍ ബോ​ക്‌​സി​ങി​ല്‍ ചാ​മ്പ്യ​ന്‍മാ​രാ​യ സെ​ന്റ് ജോ​സ​ഫ്, ബാ​ഡ്മി​ന്റ​ണി​ലും റെ​സ്​​ലി​ങി​ലും ര​ണ്ടാം സ്ഥാ​നം നേ​ടി ആ​കെ 11 പോ​യ​ന്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി. അ​ത്‌​ല​റ്റി​ക്‌​സി​ലെ അ​പ്ര​മാ​ദി​ത്വ​മാ​ണ് എം.​എ കോ​ള​ജി​നെ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​ക്കി​യ​ത്. ഇ​രു​വി​ഭാ​ഗ​ത്തി​ലും ചാ​മ്പ്യ​ന്‍മാ​രാ​യ ടീം ​ഓ​വ​റോ​ള്‍ പ​ട്ടി​ക​യി​ല്‍ 10 പോ​യ​ന്റ് നേ​ടി. മ​റ്റ് ഇ​ന​ങ്ങ​ളി​ല്‍ എം.​എ കോ​ള​ജി​ന് മ​ത്സ​ര​മു​ണ്ടാ​യി​രു​ന്നി​ല്ല. 9 പോ​യ​ന്റു​ള്ള എ​സ്.​എ​ന്‍ കോ​ള​ജ് ആ​ണ്‍ റെ​സ്​​ലി​ങി​ല്‍ ജേ​താ​ക്ക​ളാ​യ​പ്പോ​ള്‍, പെ​ണ്‍ റെ​സ്​​ലി​ങി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ഫു​ട്‌​ബാ​ളി​ല്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഫാ​റൂ​ഖ് കോ​ള​ജി​നെ പെ​നാ​ൽ​ട്ടി​യി​ല്‍ വീ​ഴ്ത്തി മ​മ്പാ​ട് എം.​ഇ.​എ​സി​ന് കോ​ള​ജ് ഗെ​യിം​സ് ഫു​ട്ബാ​ള്‍ കി​രീ​ടം നേ​ടി. പ​ന​മ്പി​ള്ളി​ന​ഗ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ല്‍ നി​ശ്ചി​ത​സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ തു​ട​ര്‍ന്നു. പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ 4-2നാ​ണ് എം.​ഇ.​എ​സ് ജ​യി​ച്ച​ത്. വോ​ളി​ബാ​ളി​ല്‍ ആ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ സെ​ന്റ് തോ​മ​സ് കോ​ള​ജും പെ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത​നാ​പു​രം സെ​ന്റ് സ്റ്റീ​ഫ​ന്‍സ് കോ​ള​ജും കി​രീ​ട​മു​യ​ര്‍ത്തി. ബാ​സ്‌​ക​റ്റ്‌​ബാ​ളി​ല്‍ ച​ങ്ങ​നാ​ശ്ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജി​നാ​ണ് പെ​ണ്‍ കി​രീ​ടം. ആ​ണ്‍വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​ര്‍ ശ്രീ​കേ​ര​ള വ​ര്‍മ കോ​ള​ജ് ജേ​താ​ക്ക​ളാ​യി. ബാ​ഡ്മി​ന്റ​ണ്‍ പെ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ തേ​വ​ര എ​സ്.​എ​ച്ച് കോ​ള​ജും ആ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജും ചാ​മ്പ്യ​ന്‍മാ​രാ​യി. വ​നി​ത റെ​സ്​​ലി​ങി​ല്‍ കോ​ട്ട​യം സി.​എം.​എ​സ് കോ​ള​ജും ആ​ണ്‍ ബോ​ക്‌​സി​ങി​ല്‍ കു​സാ​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി​യും ജേ​താ​ക്ക​ളാ​യി.

അ​ന്‍വ​ര്‍ സാ​ദ​ത്ത് എം.​എ​ല്‍.​എ മെ​ഡ​ലു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. വോ​ളി​ബാ​ളി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ സെ​ന്റ് തോ​മ​സ് കോ​ള​ജും, വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത​നാ​പു​രം സെ​ന്റ് സ്റ്റീ​ഫ​ന്‍സ് കോ​ള​ജും കി​രീ​ട​മു​യ​ര്‍ത്തി. പു​രു​ഷ വി​ഭാ​ഗം ഫൈ​ന​ലി​ല്‍ കോ​ല​ഞ്ചേ​രി സെ​ന്റ് പീ​റ്റേ​ഴ്‌​സ് കോ​ള​ജി​നെ​യാ​ണ് പാ​ലാ സെ​ന്റ് തോ​മ​സ് മു​ട്ടു​കു​ത്തി​ച്ച​ത്. ദേ​വ​ഗി​രി സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജി​നാ​ണ് മൂ​ന്നാം സ്ഥാ​നം. വ​നി​ത വി​ഭാ​ഗം ഫൈ​ന​ലി​ല്‍ പ​ത്ത​നാ​പു​രം സെ​ന്റ് സ്റ്റീ​ഫ​ന്‍സ് കോ​ള​ജ് പാ​ലാ അ​ല്‍ഫോ​ന്‍സ കോ​ള​ജി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ച​ങ്ങ​നാ​ശ്ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജാ​ണ് മൂ​ന്നാ​മ​ത്.

Tags:    
News Summary - Iringalakuda St. Joseph's win in College Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT