ഗെബ്രെസ്ാലാസെ
Posted On
date_range Updated On
date_range 17 കൊല്ലത്തെ റെക്കോഡ് തകർത്ത് ഗെബ്രെസ് ലാസെ
യൂജിന്‍: വനിതാ മാരത്തണില്‍ എത്യോപ്യയുടെ ഗോട്ടിടോം ഗെബ്രെസ് ലാസെ സ്വർണം നേടിയത് റെക്കോഡോടെ. രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 11 സെക്കന്‍ഡില്‍ ഫിനിചെയ്ത ഗെബ്രെസ് ലാസെ 17 വർഷം പഴക്കമുള്ള റെക്കോഡാണ് തകർത്തത്.
2005-ല്‍ ബ്രിട്ടന്റെ പൗല റാഡ്ക്ലിഫ് സ്ഥാപിച്ച രണ്ട് മണിക്കൂര്‍ 20 മിനിറ്റ് 57 സെക്കന്‍ഡ് മറികടന്നു. രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 20 സെക്കന്‍ഡില്‍ കെനിയയുടെ ജുഡിത് ജെപ്റ്റം കോറിര്‍ രണ്ടാമതായി.
രണ്ട് മണിക്കൂര്‍ 20 മിനിറ്റ് 18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇസ്രായേലിന്റെ ലോന ചെംതായ് സാല്പീറ്ററിനാണ് വെങ്കലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.