2032 ഒളിമ്പിക്‌സിന് ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബൻ വേദിയാകും

സിഡ്നി: 2032ലെ ഒളിമ്പിക് മത്സരങ്ങൾക്ക് ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡ്‌ തലസ്ഥാനമായ ബ്രിസ്ബൻ ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു. മെല്‍ബണും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ നഗരമാണ് ബ്രിസ്‌ബൻ.

1956ൽ മെൽബണിലും 2000ൽ സിഡ്നിയിലും ആണ് ഇതിനു മുൻപ് ആസ്‌ട്രേലിയയിൽ ഒളിമ്പിക്സ് നടത്തിയത്. 2024ൽ പാരീസും 2028ൽ ലോസ് ഏഞ്ചലസുമാണ് ഒളിമ്പിക്സിന് വേദിയൊരുക്കുക.

ഇന്തോനീഷ്യ, ഹംഗറി, ചൈന, ദോഹ, ജര്‍മ്മനി എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങള്‍ 2032ലെ ഗെയിംസ് നടത്താന്‍ താൽപര്യം പ്രകടിപ്പിച്ചിരുന്നു. 

Tags:    
News Summary - Australias Brisbane to host olympics 2032

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT