Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്: കനോയിങ്ങിൽ ഇന്ത്യക്ക് വെങ്കലം
ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ കനോയിങ്ങിലൂടെ പത്താം ദിവസത്തെ മെഡൽ നേട്ടത്തിന് തുടക്കമിട്ട് ഇന്ത്യ. പുരുഷന്മാരുടെ കനോയിങ് 1000 മീറ്ററിൽ അർജുൻ സിങ്, സുനിൽ സിങ് സലാം എന്നിവരാണ് മെഡൽ നേടിയത്.
3.53 സെക്കൻഡിലാണ് ഇരുവരും ഫിനിഷ് ചെയ്തത്. 3.43 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഉസ്ബെകിസ്താൻ ടീം സ്വർണവും 3.49 സെക്കൻഡിൽ ഫിനിഷ് ചെയ്ത കസഖ്സ്താൻ വെള്ളിയും നേടി.
13 സ്വർണവും 24 വെള്ളിയും 24 വെങ്കലവുമായി ഇന്ത്യ പോയിന്‍റ് ടേബിളിൽ നാലാമത് തുടരുകയാണ്. 150 സ്വർണവും 81 വെള്ളിയും 42 വെങ്കലവും നേടി ആതിഥേയരായ ചൈനയാണ് മുന്നിൽ. 33 സ്വർണവും 45 വെള്ളിയും 46 വെങ്കലവും നേടി ജപ്പാൻ രണ്ടാമതും, 31 സ്വർണവും 40 വെള്ളിയും 63 വെങ്കലവും നേടി ദക്ഷിണ കൊറിയ മൂന്നാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.