ചരിത്രം കുറിച്ച് അഫ്സൽ; 800 മീറ്ററിൽ 1.45 മിനിറ്റിന് താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരൻ

പോസ്നാൻ (പോളണ്ട്): പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ ചരിത്രം കുറിച്ച് മലയാളി അത്‌ലറ്റ് മുഹമ്മദ് അഫ്സൽ. പോസ്നാനിൽ നടന്ന വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ സിൽവർ

സെസ്ലാവ് സൈബുൾസ്കി മെമ്മോറിയൽ മീറ്റിൽ സ്വന്തം ദേശീയ റെക്കോഡ് പുതുക്കിയ അഫ്സൽ ഒരു മിനിറ്റ് 45 സെക്കൻഡിന് താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ താരവുമായി. ഹീറ്റ്സിൽ ആറാമതെത്തിയാണ് അഫ്സലിന്റെ പ്രകടനം.

കഴിഞ്ഞ മേയിൽ ദുബൈ അത്‌ലറ്റിക്സ് ഗ്രാൻഡ്പ്രി‍ 1.45:61 മിനിറ്റിൽ പൂർത്തിയാക്കി താരം റെക്കോഡിട്ടിരുന്നു. പാലക്കാട് ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ അഫ്സൽ ഇന്ത്യൻ എയർ ഫോഴ്സിൽ ഉദ്യോഗസ്ഥനാണ്.

Tags:    
News Summary - Afzal creates history; first Indian to finish 800m in under 1.45 minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT