വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിലെ രൂപാൽ ചൗധരി, കപിൽ, പ്രിയ മോഹൻ, ഭരത് ശ്രീധർ
കാലീ (കൊളംബിയ): ലോക അണ്ടർ20 അത് ലറ്റിക് ചാമ്പ്യൻഷിപ് 4x400 മീ. മിക്സഡ് റിലേയിൽ ഉജ്ജ്വലപ്രകടനവുമായി വെള്ളി മെഡൽ നേടി ഇന്ത്യൻ ടീം. അമേരിക്കക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്ത സംഘം ഏഷ്യൻ ജൂനിയർ റെക്കോഡും മെച്ചപ്പെടുത്തി.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മൂന്നുമിനിറ്റ് 17.76 സെക്കൻഡിലാണ് ഭരത് ശ്രീധർ, പ്രിയ മോഹൻ, കപിൽ, രൂപാൽ ചൗധരി എന്നിവരടങ്ങിയ ഇന്ത്യൻ ടീം മത്സരം പൂർത്തിയാക്കിയത്. ചാമ്പ്യൻഷിപ് റെക്കോഡോടെ സ്വർണം നേടിയ അമേരിക്കയുടെ സമയം 3:17.69 മിനിറ്റാണ്. ഹീറ്റ്സിൽ കഴിഞ്ഞ ദിവസം 3:19.62 മിനിറ്റിന് ഓടിയെത്തി തിരുത്തിയ ഏഷ്യൻ ജൂനിയർ റെക്കോഡ് ഇന്ത്യൻ താരങ്ങൾതന്നെ പുതുക്കി. ജമൈക്കയാണ് (3:19.98) മൂന്നാമത്.
കഴിഞ്ഞ തവണ നെയ്റോബിയിൽ ഇന്ത്യ 4x400 മീ. മിക്സഡ് റിലേയിൽ വെങ്കലം നേടിയിരുന്നു. അന്നത്തെ ടീമിലും അംഗമായിരുന്നു രൂപാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.