'നിങ്ങളുടെ സ്​നേഹം ഞങ്ങളെ കൂടുതൽ ശക്​തരാക്കും'; ആ​രാധകർക്ക്​ നന്ദി പറഞ്ഞ്​ കോഹ്​ലി

​െഎ.പി.എല്ലിൽ തങ്ങളെ പിന്തുണച്ച ആരാധകർക്ക്​ നന്ദി പറഞ്ഞ്​ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി. ഹൈദരാബാദിനെതിരായ മത്സരത്തിൽ തോറ്റ്​ പുറത്തായതിന്​ പിന്നാലെയാണ്​ കോഹ്​ലി വികാരനിർഭരമായ ട്വീറ്റ്​ പങ്കുവെച്ചത്.  

'ഉയർച്ചയിലും താഴ്​ച്ചയിലും ഒരുമിച്ചായിരുന്നു. ഒരു സംഘമായിട്ടുള്ള യാത്ര ഏറെ മഹത്വരമായിരുന്നു. കാര്യങ്ങൾ ശരിയായി നടന്നില്ലെങ്കിലും നമ്മുടെ സംഘത്തെ കുറിച്ച്​ അഭിമാനിക്കുന്നു. പിന്തുണച്ചതിന്​ എല്ലാ ആരാധകർക്കും നന്ദി. നിങ്ങളുടെ സ്​നേഹം ഞങ്ങളെ കൂടുതൽ കരുത്തരാക്കും. അടുത്തുതന്നെ വീണ്ടും എല്ലാവരെയും കാണാം' ^​കോഹ്​ലി ട്വിറ്ററിൽ കുറിച്ചു.

​െഎ.പി.എല്ലിലെ ആദ്യ കിരീടം തേടിയാണ്​ ബാംഗ്ലൂർ ടീം യു.എ.യിലേക്ക്​ വിമാനം കയറിയത്​. എന്നാൽ, വെള്ളിയാഴ്​ച രാത്രി നടന്ന എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിനോട്​​ ആറ്​ വിക്കറ്റിന്​​ തോറ്റ്​ പുറത്താകാനായിരുന്നു കോഹ്​ലിപ്പടയുടെ വിധി​.

ആദ്യം ബാറ്റുചെയ്​ത ബാംഗ്ലൂരിന്​ നിശ്ചിത ഓവറിൽ ഏഴിന്​ 131 റൺസ്​ എടുക്കാനാണ്​ സാധിച്ചത്​. എബി ഡിവില്ലിയേഴ്​സ്​ (56), ആരോൺ ഫിഞ്ച്​ (32), മുഹമ്മദ്​ സിറാജ്​ (10 നോട്ടൗട്ട്​) എന്നിവർ മാത്രമാണ്​ രണ്ടക്കം കടന്നത്​. തുടക്കത്തിൽ ഒന്ന്​ പരുങ്ങിയെങ്കിലും പക്വതയാർന്ന ഇന്നിങ്​സ്​ കാഴ്​ചവെച്ച കെയ്​ൻ വില്യംസൺ (50 നോട്ടൗട്ട്​), മനീഷ്​ പാണ്ഡേ (24), ജേസൺ ഹോൾഡർ (24 നോട്ടൗട്ട്​) എന്നിവർ ചേർന്ന്​ ഹൈദരാബാദിനെ മുന്നോട്ടു നയിക്കുകയായിരുന്നു.

നവ്​ദീപ്​ സെയ്​നിയെറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി രണ്ട്​ ബൗണ്ടറികൾ പായിച്ച്​ കരീബിയൻ താരമായ ഹോൾഡർ ടീമിനെ ജയത്തിലെത്തിച്ചു. അവസാന അഞ്ച്​ മത്സരങ്ങൾ തോറ്റാണ്​ ബാംഗ്ലൂർ ടൂർണമെൻറ്​ അവസാനിപ്പിച്ചത്​.

Tags:    
News Summary - Your love will make us stronger'; Kohli thanked those supporters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.