Posted On
date_range Updated On
date_range ഇരട്ട സെഞ്ച്വറിയുമായി യശസ്വി ജെയ്സ്വാൾ; ഇന്ത്യ 396ന് പുറത്ത്
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ 209 റൺസെടുത്ത് യശസ്വി ജെയ്സ്വാൾ. 290 പന്തിൽനിന്ന് ഏഴ് സിക്സും 19 ബൗണ്ടറികളുമായാണ് ഓപ്പണർ യശ്വസിയുടെ ഇരട്ട സെഞ്ച്വറി നേട്ടം. ഇന്ത്യ 396 റൺസിന് പുറത്തായി.
ശുഭ്മാൻ ഗിൽ 34 റൺസ്), രജത് പാട്ടീദാർ 32, ശ്രേയസ് അയ്യർ 27, അക്സർ പട്ടേൽ 27 റൺസുമെടുത്തു. ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആൻഡേഴ്സൻ, ഷുഹൈബ് ബഷീർ, റെഹാൻ അഹ്മദ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഇതോടെ, ഇന്ത്യക്കായി ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി ജെയ്സ്വാൾ. വിനോദ് കാംബ്ലി, സുനിൽ ഗവാസ്കർ എന്നിവരാണ് മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.