‘ഞാൻ ഇന്ത്യൻ ടീം സെലക്ടറാണെങ്കിലും പകരക്കാരനായി ശുഭ്മൻ ഗില്ലിനെ തന്നെ പരിഗണിക്കുമായിരുന്നു’

താൻ ഇന്ത്യൻ ടീമിന്‍റെ സെലക്ടറാണെങ്കിലും തനിക്കു പകരക്കാരനായി ശുഭ്മൻ ഗില്ലിനെ തന്നെ പരിഗണിക്കുമായിരുന്നെന്ന് വെറ്ററൻ ഓപ്പണർ ശിഖർ ധവാൻ.

ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി ഈ വർഷത്തെ മികച്ച താരമാണ് ഗിൽ. ഈ വർഷം മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടിയ താരം ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി കുറിക്കുകയും ചെയ്തിരുന്നു. ഈ വർഷം ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിൽ താരം ഏറെക്കുറെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്‍റെ സാന്നിധ്യമാണ് ശിഖർ ധവാന്‍റെ ടീമിലേക്കുള്ള മടങ്ങിവരവിന് തടസ്സമായത്. തനിക്കു പകരക്കാരനായി തീർച്ചയായും ഗില്ലിനായിരിക്കും അവസരം നൽകുകയെന്ന് ധവാൻ പറയുന്നു.

ട്വന്‍റി20യിലും ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗിൽ, അന്താരാഷ്ട്ര വേദികളിൽ കൂടുതൽ മത്സരങ്ങൾ കളിക്കുന്നുണ്ട്. നായകൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും തന്നെ പിന്തുണച്ചതായും 2023 ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചതായും ധവാൻ വെളിപ്പെടുത്തി. ഫോമില്ലായ്മയും ഗില്ലിന്റെ സ്ഥിരതയുമാണ് തന്നെ ടീമിൽ നിന്ന് പുറത്താക്കിയതെന്നും ഓപ്പണർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Would have picked Shubman Gill over me if I was the Indian selector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.