ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഫീൽഡിങ് തെരഞ്ഞെടുത്ത് ഇന്ത്യ; അശ്വിൻ പുറത്ത്

ലണ്ടൻ: ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. നാല് ഫാസ്റ്റ് ബൗളർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ എന്നിവരാണ് ഓവലിൽ വേഗത കൊണ്ട് എതിരാളികളെ എറിഞ്ഞിടാൻ നിയോഗിക്കപ്പെട്ടവർ. സ്പിൻ ആൾറൗണ്ടറായി രവീന്ദ്ര ജദേജ ടീമിൽ ഇടം പിടിച്ചപ്പോൾ രവിചന്ദ്രൻ അശ്വിൻ പുറത്തായി.

രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഓപണർമാരായി എത്തു​മ്പോൾ ചേതേശ്വർ പൂജാര വൺഡൗണായും വിരാട് കോഹ്‍ലി നാലാമനായും ഇറങ്ങും. അജിൻക്യ രഹാനെയും വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകർ ഭരതും ആണ് ടീമിൽ ഇടം പിടിച്ച മറ്റുള്ളവർ. ലണ്ടനിലെ ഓവലിൽ നടക്കുന്ന കലാശപ്പോരിൽ ക്രിസ് ഗഫാനി, റിച്ചാർഡ് ഇല്ലിങ്‍വർത്ത് എന്നിവരാണ് മത്സരം നിയന്ത്രിക്കുക.

പേസ് ബൗളർമാർക്ക് അനൂകൂലമായ പിച്ചാണ് ഓവലിലേത്. 14 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഇവിടെ കളിച്ചത്. ഇതിൽ രണ്ടെണ്ണത്തിലാണ് ജയിക്കാനായത്. മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു. ഏഴ് മത്സരങ്ങൾ സമനിലയിലായപ്പോൾ രണ്ട് മത്സരങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. ആസ്‌ത്രേലിയ ഓവലിൽ 38 മത്സരങ്ങൾ കളിച്ചപ്പോൾ ഏഴെണ്ണത്തിലാണ് ജയിക്കാനായത്. 17 മത്സരങ്ങളിൽ പരാജയപ്പെട്ടു. 14 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു.

പ്ര​ഥ​മ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ (2019-21) ഫൈ​ന​ൽ വ​രെ എ​ത്തി​യെ​ങ്കി​ലും ന്യൂ​സി​ല​ൻ​ഡി​നോ​ട് തോ​ൽ​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ത്യ. ഇ​ത്തവണ ജയിക്കാനുറച്ച് രോ​ഹി​ത് ശ​ർ​മ​ക്ക് കീ​ഴി​ൽ പു​ത്ത​ൻ ജ​ഴ്സി​യിലാണ് ടീം അ​ണി​നി​ര​ക്കു​ന്ന​ത്. പാ​റ്റ് ക​മ്മി​ൻ​സ് ന​യി​ക്കു​ന്ന ആ​സ്ട്രേ​ലി​യ​ക്ക് ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി​യി​ൽ ഇ​ന്ത്യ​യോ​ട് തു​ട​ർ​ച്ച​യാ​യി നേ​രി​ടേ​ണ്ടി വ​ന്ന പ​ര​മ്പ​ര തോ​ൽ​വി​ക​ൾ​ക്ക് പ​ക​രം ചോ​ദി​​ക്കുകയെന്ന ലക്ഷ്യം കുടിയുണ്ട്. ​മത്സ​രം സ​മ​നി​ല​യി​ലാ​യാ​ൽ കി​രീ​ടം ഇ​ന്ത്യ​യും ആ​സ്ട്രേ​ലി​യ​യും പ​ങ്കു​വെ​ക്കും. പ​തി​റ്റാ​ണ്ടാ​യി ഇ​ന്ത്യ​ക്ക് ഐ.​സി.​സി ട്രോ​ഫി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. 2013ൽ ​ഇം​ഗ്ല​ണ്ടി​ൽ വെ​ച്ച് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ജേ​താ​ക്ക​ളാ​യ ശേ​ഷം തു​ട​ങ്ങി​യ കി​രീ​ട ദാ​രി​ദ്ര്യ​മാ​ണ് ഇന്ത്യക്ക്.

ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, അജിൻക്യ രഹാനെ, ശ്രീകർ ഭരത്, രവീന്ദ്ര ജദേജ, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ആസ്ട്രേലിയ: ഡേവിഡ് വാർണർ, ഉസ്മാൻ ഖ്വാജ, മാർനസ് ലബൂഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ​ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് ക്യാരി, മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, നതാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.

Tags:    
News Summary - World Test Championship: India opt for fielding; Ashwin is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.