ലോഡ്സ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെ വിജയപ്രതീക്ഷ നിലനിർത്തി ദക്ഷിണാഫ്രിക്ക. ബൗളർമാർ തിളങ്ങിയ മൂന്നു ഇന്നിങ്സുകൾക്കുശേഷം നാലാം ഇന്നിങ്സിൽ ജയിക്കാൻ 282 റൺസ് തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം സ്റ്റംമ്പെടുക്കുമ്പോൾ രണ്ടിന് 213 റൺസെന്ന നിലയിലാണ്.
സെഞ്ച്വറി നേടിയ എയ്ഡൻ മാർക്രവും (102) അർധ നിൽക്കുന്ന തെംബ ബാവുമയുമാണ് (65) ക്രീസിൽ. എട്ട് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാൻ ദക്ഷിണാഫ്രിക്കക്ക് 69 റൺസ് കൂടിയാണ് വേണ്ടത്. ഓപണർ റ്യാൻ റിക്കിൾട്ടണും (6) വിയാൻ മൾഡറും (27) ആണ് പുറത്തായത്.
മിച്ചൽ സ്റ്റാർക്കിനായിരുന്നു രണ്ടു വിക്കറ്റും. നേരത്തേ മൂന്നാം ദിനം എട്ടിന് 144 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഓസീസ് സ്റ്റാർക്കിന്റെ (58) കരുത്തിലാണ് 207ലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.