ന്യൂഡൽഹി: ഇന്ത്യയുടെ വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 25,000 റൺസ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആറാമത്തെ ബാറ്ററായത് ലോക റെക്കോഡോടെ. മൂന്നു ഫോർമാറ്റിലുമായി 549 മത്സരങ്ങൾ കളിച്ചാണ് കോഹ്ലി നേട്ടം കൊയ്തത്.
577 മത്സരങ്ങളിൽ കാൽലക്ഷം കടന്ന ഇന്ത്യയുടെ സചിൻ ടെണ്ടുൽകറുടെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്. ആസ്ട്രേലിയയുടെ റിക്കി പോണ്ടിങ് (588), ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ് (594), ശ്രീലങ്കൻ താരങ്ങളായിരുന്ന കുമാർ സംഗക്കാര (608), മഹേല ജയവർധനെ (701) എന്നിവരാണ് മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.