വനിത ക്രിക്കറ്റ് ലോകകപ്പ്: വി​ൻ​ഡീ​സി​ന് നാ​ട​കീ​യ വി​ജ​യം

മൗ​ണ്ട് മൗ​ൻ​ഗ​നൂ​യി (ന്യൂ​സി​ല​ൻ​ഡ്): അ​വ​സാ​ന ഓ​വ​റി​ലെ നാ​ട​കീ​യ​ത​ക്കൊ​ടു​വി​ൽ വ​നി​ത ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ആ​ദ്യ ജ​യം വെ​സ്റ്റി​ൻ​ഡീ​സി​ന്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ മൂ​ന്നു റ​ൺ​സി​നാ​ണ് വി​ൻ​ഡീ​സ് തോ​ൽ​പി​ച്ച​ത്. ആ​ദ്യം ബാ​റ്റു​ചെ​യ്ത വി​ൻ​ഡീ​സ് ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 259 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ കി​വീ​സ് പോ​രാ​ട്ടം ഒ​രു പ​ന്ത് ബാ​ക്കി​യി​രി​ക്കെ 256ലൊ​തു​ങ്ങി.

അ​വ​സാ​ന ഓ​വ​ർ തു​ട​ങ്ങു​മ്പോ​ൾ മൂ​ന്നു വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ ന്യൂ​സി​ല​ൻ​ഡി​ന് ജ​യി​ക്കാ​ൻ ആ​റു റ​ൺ​സ് മ​തി​യാ​യി​രു​ന്നു. അ​തു​വ​രെ ബൗ​ൾ ചെ​യ്യാ​ത്ത ഡി​യേ​ൻ​ഡ്ര ഡോ​ട്ടി​ൻ ബൗ​ൾ ചെ​യ്യാ​നെ​ത്തു​മ്പോ​ൾ 44 റ​ൺ​സെ​ടു​ത്ത കേ​റ്റി മാ​ർ​ട്ടി​നും 24 റ​ൺ​സു​മാ​യി ജെ​സ് കെ​ർ​റു​മാ​ണ് ക്രീ​സി​ലു​ള്ള​ത് എ​ന്ന​ത് കി​വീ​സി​ന് പ്ര​തീ​ക്ഷ​യു​ണ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ചു പ​ന്തി​നി​ടെ ര​ണ്ടു റ​ൺ​സ് ചേ​ർ​ക്കു​ന്ന​തി​നി​ടെ മൂ​ന്നു വി​ക്ക​റ്റും വീ​ണ​തോ​ടെ വി​ൻ​ഡീ​സ് ജ​യ​ത്തി​ലെ​ത്തി.

Tags:    
News Summary - Women's World Cup: West Indies wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.