വനിത ബ്ലൈന്‍ഡ് ക്രിക്കറ്റ്; ഇന്ത്യന്‍ ടീം സാധ്യത പട്ടികയില്‍ രണ്ടു മലയാളികൾ

കൊച്ചി: കാഴ്ചപരിമിതരുടെ വനിത ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സാധ്യത പട്ടികയിൽ രണ്ട് മലയാളികൾ. കേരള ടീമംഗങ്ങളായ സാന്ദ്ര ഡേവിസ്, കെ. ജംഷീല എന്നിവരാണ് 30 അംഗ സാധ്യത പട്ടികയിൽ ഇടംപിടിച്ചത്.

തൃശൂർ സ്വദേശിയായ സാന്ദ്ര ഡേവിസ് നിലവിൽ ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ ബി.എഡ് വിദ്യാർഥിയാണ്. പാലക്കാട് സ്വദേശിയായ ജംഷീല കോട്ടപ്പുറം ഹെലൻ കെല്ലർ മെമ്മോറിയൽ ബ്ലൈൻഡ് സ്കൂളിൽ ക്രാഫ്റ്റ് ടീച്ചറാണ്.

Tags:    
News Summary - Women's Blind Cricket; Two Malayali's in Indian Team Probable List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.