മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മത്സരത്തിൽ ഡബിൾ സെഞ്ച്വറിയടിക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യൻ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവൻശി. കഴിഞ്ഞ മത്സരത്തിൽ 78 പന്തിൽ 143 റൺസെടുത്തതിന് പിന്നാലെയാണ് വൈഭവ് സൂര്യവൻശിയുടെ പ്രതികരണം. മത്സരത്തിൽ വൈഭവ് റെക്കോഡും സ്വന്തമാക്കിയിരുന്നു.
ടീം മാനേജർ പറയുന്നത് വരെ റെക്കേഡ് സ്വന്തമാക്കിയെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് വൈഭവ് പറഞ്ഞു. അങ്കിത് സാർ പറഞ്ഞപ്പോഴാണ് റെക്കോഡ് സൃഷ്ടിച്ചുവെന്ന് മനസിലായത്. അടുത്ത മത്സരത്തിൽ 200 റൺസ് നേടാൻ ശ്രമം നടത്തുമെന്നും വൈഭവ് പറഞ്ഞു. 50 ഓവർ മുഴുവൻ കളിക്കാൻ ശ്രമിക്കും. താൻ എത്രത്തോളം നേരം ക്രീസിൽ നിൽക്കുന്നുവോ അത്രത്തോളം അത് ടീമിന് ഗുണകരമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലാം ഏകദിനത്തില്‍ 52 പന്തില്‍നിന്നാണ് വൈഭവ് സെഞ്ച്വറി നേടിയത്. അണ്ടര്‍ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. 53 പന്തിൽ സെഞ്ച്വറി നേടിയ പാകിസ്താന്‍റെ കംറാം ഘുലാമിന്‍റെ റെക്കോഡാണ് മറികടന്നത്. 53 പന്തിലാണ് ഘുലാം സെഞ്ച്വറി നേടിയത്. പതിയെ തുടങ്ങി പിന്നാലെ ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച താരം 24 പന്തിലാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്.
78 പന്തിൽ 10 സിക്സും 13 ഫോറുമടക്കം 143 റൺസെടുത്താണ് പുറത്തായത്. ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ ഒന്നാനമാണ് വൈഭവ്. നാലു മത്സരങ്ങളിൽനിന്നായി 306 റൺസാണ് ഇതുവരെ നേടിയത്.മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി വൈഭവ് അതിവേഗ അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. 20 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്. അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി.
ഋഷഭ് പന്താണ് അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അർധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം. വൈഭവ് ആദ്യ മത്സരത്തില്‍ 19 പന്തില്‍ നിന്ന് 48 റണ്‍സെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.