വിരമിച്ചിട്ടും എന്തുകൊണ്ട് ധോണി ലെജൻഡ്സ് ക്രിക്കറ്റ് കളിക്കുന്നില്ല..? ഇതാണ് കാരണം...!

റോഡ് സേഫ്റ്റി വേൾഡ് സീരീസിന്റെ ഭാഗമായി ഇതിഹാസ താരങ്ങൾ മാറ്റുരക്കുന്ന ലെജന്റ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് പുരോഗമിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യൂസുഫ് പഠാന്‍, യുവരാജ് സിങ്, മുഹമ്മജ് കൈഫ്, വീരേന്ദര്‍ സെവാഗ് തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് വിരമിച്ച മിക്ക സൂപ്പര്‍ താരങ്ങളും ടൂർണമെന്റിൽ പ​ങ്കെടുക്കുന്നുണ്ട്. എന്നാൽ, 2020ൽ വിരമിച്ച മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി എന്തുകൊണ്ട് ഇന്ത്യൻ ലെജൻഡ്സ് ടീമിലില്ല, എന്ന സംശയത്തിലാണ് ആരാധകർ.

ധോണിക്ക് റോഡ് സേഫ്റ്റി ലെജന്റ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിൽ കളിക്കാൻ സാധിക്കാത്തതിന് കാരണം, ബി.സി.സി.ഐയുടെ നിയമമാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും ഐപിഎല്ലില്‍ ധോണി, ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്നുണ്ട്. ബി.സി.സി.ഐയുടെ നിയമമനുസരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും, മറ്റേതെങ്കിലും ലീഗില്‍ കളിക്കുകയോ ടീമുകളെ പരിശീലിപ്പിക്കുകയോ ചെയ്യുന്ന താരങ്ങള്‍ക്ക് ലെജന്റ്‌സ് ലീഗില്‍ കളിക്കാനുള്ള അനുമതിയില്ല.

സി.എസ്.കെയുടെ നായകനായി ധോണി 2023 ഐ.പി.എൽ സീസണിലുമുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ലെജൻഡ്സ് ക്രിക്കറ്റിൽ താരത്തിന് പ​​ങ്കെടുക്കാനാവില്ല. സചിനടക്കമുള്ള താരങ്ങളുടെ മികച്ച പ്രകടനങ്ങൾ കാരണം, ഇതിനകം തന്നെ റോഡ് സേഫ്റ്റി ലെജന്റ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ധോണിയുടെ സാന്നിധ്യം കൂടിയുണ്ടായിരുന്നെങ്കിൽ, സീരീസിനത് മുതൽക്കൂട്ടാകുമായിരുന്നു.

Tags:    
News Summary - Why MS Dhoni cannot play any 'Legends' tournament'; EXPLAINED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.