എന്നെ എന്തിനാണ്​ ക്രിക്കറ്റിലേക്ക്​ വലിച്ചിഴക്കുന്നത്​? ഗവാസ്​കറിനെതിരെ ആഞ്ഞടിച്ച്​ അനുഷ്​ക ശർമ

ഭർത്താവും റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ നായകനുമായ കോഹ്​ലിയുടെ മോശം പ്രകടനത്തിൻെറ പേരിൽ ത​ന്നെ എന്തിനാണ്​ ക്രിക്കറ്റിലേക്ക്​ വലിച്ചിഴക്കുന്നതെന്ന്​ ബോളിവുഡ്​ നടി അനുഷ്​ക ശർമ. ഐ.പി.എല്ലിൽ കിങ്​സ്​ ഇലവൻ പഞ്ചാബിനെതി​രായ മത്സരത്തിൽ പഞ്ചാബ്​ ക്യാപ്​റ്റൻ കെ.എൽ. രാഹുലിൻെറ രണ്ട്​ ക്യാച്ചുകൾ കളഞ്ഞുകുളിച്ചതിന്​ പുറമെ അഞ്ച്​ പന്തിൽനിന്ന്​ ഒരു റൺസ്​ മാത്രമാണ്​ ഇന്ത്യൻ നായകൻ​ നേടിയിരുന്നത്​.

ഇതോടെയാണ്​ കമൻററി ബോക്​സിലുണ്ടായിരുന്ന ഗവാസ്​കർ വിരാട്​ കോഹ്​ലിയെ വിമർശിച്ചത്​. ലോക്​ഡൗൺ കാലത്ത്​ ഭാര്യയും നടിയുമായ അനുഷ്​ക ശർമയുടെ ബൗളിങ്ങുകൾ മാത്രമാണ്​ കോഹ്​ലി നേരിട്ടതെന്നായിരുന്നു ഗവാസ്​കറിൻെറ പരാമർശം. കഴിഞ്ഞ മേയിൽ പുറത്തുവന്ന ഒരു വിഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ഗവാസ്​കറിൻെറ പരാമർശം.

ഇതിനെതിരെയാണ്​ അനുഷ്​ക വിമർശനവുമായി രംത്തുവന്നത്​. 'ഗവാസ്‌കർ, നിങ്ങളുടെ ആ വാക്കുകൾ ഏറെ അരോചകമാണ്. ഭർത്താവിൻെറ കളിയെക്കുറിച്ച്​ പറയാൻ വേണ്ടി എനിക്കെതിരെ പ്രസ്താവന നടത്താൻ എന്തുകൊണ്ട്​ ഉദ്ദേശിച്ചുവെന്ന് നിങ്ങൾ​ വിശദീകരിക്കുമെന്ന്​ ആഗ്രഹിക്കുന്നു. കളിയെക്കുറിച്ച് അഭിപ്രായം പറയുമ്പോഴും ഓരോ ക്രിക്കറ്റ് താരത്തിൻെറയും സ്വകാര്യ ജീവിതത്തെ നിങ്ങൾ ബഹുമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ആ ബഹുമാനം ഞങ്ങൾക്കും നൽകണമെന്ന് നിങ്ങൾ കരുതുന്നില്ലേ?

കഴിഞ്ഞ രാത്രി എൻെറ ഭർത്താവിൻെറ പ്രകടനത്തെക്കുറിച്ച് അഭിപ്രായം പറയാൻ നിങ്ങളുടെ മനസ്സിൽ മറ്റ് പല വാക്കുകളും വാചകങ്ങളും വന്നിട്ടുണ്ടാകുമെന്ന്​ എനിക്ക്​ ഉറപ്പുണ്ട്​. പക്ഷെ, എൻെറ പേര് ഉപയോഗിച്ചാൽ മാത്രമാണോ അവക്ക്​ പ്രസക്തിയുണ്ടാകുക? ഇത്​ 2020 ആണ്​, എനിക്ക് ഇപ്പോഴും കാര്യങ്ങൾ പഴയപോലെ തന്നൊയണ്​. എന്നായിരിക്കും എന്നെ അനാവശ്യമായി ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത്​ അവസാനിപ്പിക്കുകയും മോശം പ്രസ്താവനകൾ നടത്തുന്നത്​ അവസാനിപ്പിക്കുകയും ചെയ്യുന്നത്?

നിങ്ങൾ ഈ മാന്യമാരുടെ കളിയിലെ ഇതിഹാസ താരം തന്നൊയണ്​​. നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് തോന്നിയത് നിങ്ങളോട് പറയാൻ ആഗ്രഹിച്ചു -അനുഷ്​ക ത​െൻറ ഇൻസ്​റ്റാഗ്രാം സ്​റ്റോറിയിൽ കുറിച്ചു.

Tags:    
News Summary - Why are you dragging me into cricket? Anushka Sharma lashes out at Gavaskar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT