സോഷ്യൽ മീഡിയയിൽ വൈറലായി തല-ദളപതി കൂടിക്കാഴ്​ച്ച

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോണിയും തമിഴ്​ സൂപ്പർതാരം വിജയ്​യും തമ്മിലുള്ള കൂടിക്കാഴ്​ച്ചയാണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിജയ്​ നായകനാകുന്ന 'ബീസ്റ്റ്​' എന്ന ചിത്രത്തി​െൻറ ലൊക്കേഷനിലാണ്​ തലയും ദളപതിയും പരസ്പരം കണ്ട്​ പരിചയം പുതുക്കിയത്​. ചെന്നൈ ഗോകുലം സ്റ്റുഡിയോസിലായിരുന്നു കൂടിക്കാഴ്​ച്ച. അവിടെ ഒരു പരസ്യത്തി​െൻറ ചിത്രീകരണത്തിനായി എത്തിയതായിരുന്നു ധോണി.


ഇന്ത്യൻ പ്രീമിയർ ലീഗി​െൻറ ഉദ്​ഘാടന എഡിഷനിൽ ചെന്നൈ സൂപ്പർ കിങ്​സി​െൻറ ബ്രാൻഡ് അംബാസഡറായിരുന്നു വിജയ്. അന്ന്​ മുതലേ, ഇരുവരും പരിചയക്കാരാണ്​. എന്തായാലും തല-ദളപതി കൂടിക്കാഴ്​ച്ച ഇരുവരുടേയും ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുകയാണ്​.


നെൽസൺ ദിലീപ്​ കുമാർ സംവിധാനം ചെയ്യുന്ന 'ബീസ്റ്റി'ൽ പൂജ ഹെഗ്​ഡെയാണ്​ നായികയാവുന്നത്​. കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക്​ ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ ത്രില്ലറിൽ മലയാളി താരം ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്​. യോഗി ബാബു, ശെൽവരാഘവൻ എന്നിവരും അഭിനയിക്കുന്നുണ്ട്​. മനോജ് പരമഹംസയാണ്​ ചിത്രത്തി​െൻറ ഛായാഗ്രഹണം നിർവഹിക്കുന്നത്​. അനിരുദ്ധ് രവിചന്ദറാണ്​ സംഗീതം. 



Tags:    
News Summary - When Thalapathy met Thala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT