'നന്ദി'; ആർ.സി.ബി വിജയത്തിൽ പ്രതികരിച്ച് വിജയ് മല്യ

റോയൽ ചലഞ്ചേഴ്സിന്റെ ഐ.പി.എൽ വിജയത്തിൽ പ്രതികരണവുമായി മുൻ ഉടമ വിജയ് മല്യ. ടീമിനെ അഭിനന്ദിച്ച മല്യ കോഹ്‍ലിയടക്കമുള്ള താരങ്ങളെ ടീമിലേക്ക് എത്തിച്ചത് താനാണെന്നും പറഞ്ഞു. എക്സിലൂടെയായിരുന്നു വിജയ് മല്യയുടെ പ്രതികരണം. നിലവിൽ വായ്പ തട്ടിപ്പിനെ തുടർന്ന് രാജ്യം വിട്ടിരിക്കുകയാണ് മല്യ.

ആർ.സി.ബിയെ ടീമിന്റെ ആദ്യ ഉടമയായപ്പോൾ തന്നെ തന്റെ സ്വപ്നമായിരുന്നു ഐ.പി.എൽ ട്രോഫി കേരളത്തിലേക്ക് എത്തിക്കുകയെന്നത്. ഇതിഹാസതാരം കോഹ്‍ലിയെ യുവാവായിരിക്കുമ്പോൾ തന്നെ താൻ ടീമിലെത്തിച്ചു. 18 വർഷം കോഹ്‍ലി ടീമിനൊപ്പം തുടർന്നു.യു​നിവേഴ്സ് ബോസ് ക്രിസ് ഗെയിലിനേയും മിസ്റ്റർ 360 എ.ബി ഡിവില്ലിയേഴ്സിനേയും താനാണ് ടീമിലെത്തിച്ചത്. ഒടുവിൽ ഐ.പി.എൽ ട്രോഫി ബംഗളൂരുവിലേക്ക് എത്തിയിരിക്കുകയാണെന്ന് കോഹ്‍ലി പറഞ്ഞു.

തന്റെ സ്വപ്നം യാഥാർഥ്യമാക്കിയതിന് നന്ദിയുണ്ട്. ആർ.സി.ബി ഫാൻസ് ഈ കപ്പ് അർഹിച്ചിരുന്നുവെന്നും വിജയ് മല്യ പറഞ്ഞു. ഇ സാല കപ്പ് ബംഗളൂരു എന്ന വാക്കുകളോടെയാണ് വിജയ് മല്യ കുറിപ്പ് അവസാനിപ്പിക്കുന്നത്. 2008ലാണ് വിജയ് മല്യ ബംഗളൂരു ഫ്രാഞ്ചൈസിയുടെ ഉടമയാവുന്നത്.

എന്നാൽ, വായ്പ തട്ടിപ്പിൽ വിജയ് മല്യ രാജ്യം വിട്ടതോടെ 2016ൽ ബി.സി.സി.ഐ ടീമിന്റെ ഉടമയെന്ന സ്ഥാനത്ത് നിന്ന് മൽയെ നീക്കുകയായിരുന്നു. ആനന്ദ് മഹീന്ദ്ര, ഹർഷ ഗോയങ്ക, നിഖിൽ കാമത്ത് തുടങ്ങിയ വ്യവസായികളും ബംഗളൂരുവിന്റെ വിജയത്തിൽ അഭിനന്ദനവുമായി രംഗത്തെത്തി.


Tags:    
News Summary - What Vijay Mallya said about Virat Kohli, Chris Gayle, AB de Villers after IPL win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.