'വേറെ ലെവൽ, വേറെ ലെവൽ'; അശ്വിനെ പ്രോത്സാഹിപ്പിക്കുന്ന ​​കോഹ്​ലിയുടെ വിഡിയോ കാണാം VIDEO

ചെന്നൈ: ചെപ്പോക്ക്​ സ്​റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട്​ രണ്ടാം ടെസ്റ്റിനിടെ സ്​പിന്നർ ആർ.അശ്വിനെ നായകൻ വിരാട്​ കോഹ്​ലി പ്രോത്സാഹിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അശ്വിൻ ബൗൾ ചെയ്യവേ തമിഴിലും മലയാളത്തിലും വൈറലായ ​'വേറെ ലെവൽ' പ്രയോഗമാണ്​ കോഹ്​ലി പ്രോത്സാഹിപ്പിക്കാനായി ഉപയോഗിച്ചത്​. കോഹ്​ലി പറയുന്നത്​ കേട്ട്​ വിക്കറ്റ്​ കീപ്പർ ഋഷഭ്​ പന്തും സമാന പ്രയോഗം ഉപയോഗിക്കുന്നുണ്ട്​.

​ചെന്നൈ സ്വദേശിയായ അശ്വിനിൽ നിന്നും കേട്ട 'വേറെ ലെവൽ' ​പ്രയോഗം കോഹ്​ലി ഉപയോഗിച്ചതാകാനാണ്​ സാധ്യത. ​രണ്ടാംടെസ്റ്റിൽ എട്ടുവിക്കറ്റും സെഞ്ച്വറിയും നേടിയ അശ്വിൻ ഇന്ത്യൻ ജയത്തിൽ പ്രധാനപങ്കുവഹിച്ചിരുന്നു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.