കർഷകർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകം; എല്ലാപാർട്ടികളും ചേർന്ന്​ പരിഹാരം കാണുമെന്ന്​ എനിക്കുറപ്പുണ്ട്​ -വിരാട്​ കോഹ്​ലി

ന്യൂഡൽഹി: രാജ്യത്ത്​ കത്തിപ്പടരുന്ന കാർഷിക പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ്​ നായകൻ വിരാട്​ കോഹ്​ലി. കർഷകർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും രാഷ്​ട്രീയപ്പാർട്ടികളെല്ലാം ചേർന്ന്​ പരിഹാരം കൊണ്ടുവരുമെന്നാണ്​ പ്രതീക്ഷയെന്നും കോഹ്​ലി പ്രതികരിച്ചു.

''വിയോജിപ്പുകൾക്കപ്പുറത്ത്​ നമുക്ക്​ ഒരുമിച്ചുനിൽക്കാം. കർഷകർ രാജ്യ​ത്തിന്‍റെ അവിഭാജ്യഘടകമാണ്​. സമാധാനം കൊണ്ടുവരാനും ഒന്നിച്ച്​ മുന്നോട്ട്​ പോകാനും എല്ലാപാർട്ടികളും ചേർന്ന്​ പരിഹാരം കൊണ്ടുവരുമെന്ന്​ എനിക്കുറപ്പുണ്ട്​'' - കോഹ്​ലി ട്വീറ്റ്​ ചെയ്​തു.

നിലപാട്​ വ്യക്തമല്ലെങ്കിലും കാർഷിക സമരം അന്താരാഷ്​ട്രതലത്തിൽ ചർച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ 'ഇന്ത്യ എഗെയ്ൻ​സ്റ്റ്​ പ്രൊപ്പഗണ്ട' ഹാഷ്​ടാഗ്​ കോഹ്​ലി ഉപയോഗിച്ചില്ലെന്നത്​ ശ്രദ്ധേയമാണ്​. 'ഇന്ത്യ ടുഗെദർ' എന്ന ടാഗാണ്​ കോഹ്​ലി ഉപയോഗിച്ചത്​. സച്ചിൻ ടെണ്ടുൽക്കർ, അനിൽ കും​െബ്ല, സുരേഷ്​റെയ്​ന അടക്കമുള്ളവർ ഈ ടാഗ്​ ഉപയോഗിച്ചിരുന്നു.

പോപ്​ ഗായിക രിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്​ തുടങ്ങിയവരടക്കമുള്ള ആഗോള സെലിബ്രിറ്റികൾ കർഷക പ്രക്ഷോഭം സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തിയത്​ കേന്ദ്രസർക്കാറിന്​ പ്രതിഛായ നഷ്​ടം ഉണ്ടാക്കിയിരുന്നു. ഇതിന്​ തടയിടാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ്​ 'ഇന്ത്യ എഗെയ്​ന്​സ്റ്റ്​ പ്രൊപ്പഗണ്ട' കാമ്പയിൻ ഒരുക്കിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.