200 ശതമാനവും ഷമിക്കൊപ്പം; വിവാദത്തിൽ പ്രതികരണവുമായി കോഹ്​ലി

ന്യൂഡൽഹി: ഇന്ത്യൻ ഫാസ്റ്റ്​ ബൗളർ ഷമിക്കെതിരായ വർഗീയ പ്രചാരണങ്ങളിൽ പ്രതികരണവുമായി ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി. മതത്തിന്‍റെ പേരിൽ ഒരാൾ വേട്ടയാടപ്പെടുന്നത്​ അങ്ങേയറ്റം ദയനീയമാണെന്ന്​ കോഹ്​ലി പറഞ്ഞു. 

''ഒരാളെ മതത്തിന്‍റെ പേരിൽ ആക്രമിക്കുന്നത്​ ഒരു മനുഷ്യന്​ ചെയ്യാവുന്നതിൽ ഏറ്റവും മോശം കാര്യമാണ്​. എല്ലാവർക്കും അവരുടെ അഭിപ്രായത്തിന്​ സ്വാതന്ത്യമുണ്ട്​. പക്ഷേ ഒരാളെ മതത്തിന്‍റെ പേരിൽ വേർതിരിക്കുന്നതിനെക്കുറിച്ച്​ ഞാനൊരിക്കൽ പോലും ചിന്തിച്ചിട്ടില്ല.

മുഹമ്മദ്​ ഷമി ഇന്ത്യയെ ഏത്ര മത്സരങ്ങൾ വിജയിപ്പിച്ചിട്ടുണ്ടെന്ന് പോലും​ അറിയാത്തവരാണ്​ തോൽവിയുടെ പേരിൽ അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയും രാജ്യസ്​നേഹവും ചോദ്യം ചെയ്യുന്നത്​. അത്തരക്കാരെക്കുറിച്ച്​ സംസാരിച്ച്​ ഞാൻ എന്‍റെ ജീവിതത്തിലെ ഒരു മിനിറ്റ്​ പോലും പാഴാക്കുന്നില്ല. ഞങ്ങൾ പൂർണമായും 200 ശതമാനവും ഷമിക്കൊപ്പമാണ്​. ഞങ്ങളുടെ സാഹോദര്യം ഒരിക്കലും ഇളക്കാൻ സാധിക്കില്ല.'' -കോഹ്​ലി പറഞ്ഞു. 

ഷമിക്കെതിരായ വിദ്വേഷ പ്രചാരണം നടന്ന്​  ഒരാഴ്ചക്ക്​ ശേഷമാണ്​ ഇക്കാര്യത്തിൽ വിരാട്​ കോഹ്​ലി പ്രതികരിക്കുന്നത്​. കഴിഞ്ഞ ഞായറാഴ്ചപാകിസ്​താനെതിരായ മത്സരത്തിൽ ഇന്ത്യ തോറ്റതോടെയാണ്​ ഷമിക്കെതിരായ വിദ്വേഷ പ്രചാരണം ആരംഭിച്ചത്​. പക്ഷേ ഇക്കാര്യത്തിൽ വിരാട്​ കോഹ്​ലി പരസ്യമായി പ്രതികരിച്ചിരുന്നില്ല.

Tags:    
News Summary - Virat Kohli on trolls targeting Mohammed Shami: Attacking someone over their religion is the most pathetic thing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.