മെൽബൺ: ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ നാല് റൺസിന് വിരാട് കോഹ്ലി പുറത്തായതോടെ ഇന്ത്യൻ നായകനെ സംബന്ധിച്ച് കടന്നുപോകുന്നത് സെഞ്ച്വറികളില്ലാത്ത വർഷം. 2020ൽ ഇതുവരെ കോഹ്ലി സെഞ്ച്വറിയൊന്നും നേടിയിട്ടില്ല. 89 റൺസാണ് കോഹ്ലിയുടെ ഈ വർഷത്തെ ഉയർന്ന സ്കോർ.
അതേസമയം, ഒമ്പത് ഏകദിന മത്സരങ്ങളിലും, മൂന്ന് ടെസ്റ്റുകളിലും 10 ട്വന്‍റി 20കളിലും മാത്രമാണ് കോഹ്ലി ഈ വർഷം കളിച്ചത്. കോവിഡാണ് ഇന്ത്യൻ നായകന് തിരിച്ചടിയുണ്ടാക്കിയത്. ആസ്ട്രേലിയക്കെതിരായ സീരിസിന് മുമ്പായി കഴിഞ്ഞ ഫെബ്രുവരിയിലാണ് കോഹ്ലി അവസാനമായി ടെസ്റ്റ് കളിച്ചത്. ന്യൂസിലാൻഡിനെതിരായായിരുന്നു മത്സരം.
ഇതാദ്യമായാണ് സെഞ്ച്വറികളില്ലാതെ ഒരു വർഷം കോഹ്ലിയെ സംബന്ധിച്ച് കടന്നുപോകുന്നത്. ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങും. പരമ്പരയിലെ അടുത്ത മത്സരങ്ങളിൽ കോഹ്ലിയില്ലാതെയാകും ടീം ഇന്ത്യയിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.