പാക് അധീന കശ്മീരിൽ ക്രിക്കറ്റ് കളിക്കാൻ വിരാട് കോഹ്‍ലിയെ ക്ഷണിക്കുമെന്ന് മുൻ പാക് താരം റാഷിദ് ലത്തീഫ്

ന്യൂഡൽഹി: പാക് അധീന കശ്മീരിലെ ക്രിക്കറ്റ് ലീഗിനായി വിരാട് കോഹ്‍ലിയെ ക്ഷണിക്കുമെന്ന് മുൻ പാകിസ്താൻ താരം റാഷിദ് ലത്തീഫ്. ഐ.പി.എൽ മാതൃകയിൽ നടത്തുന്ന ടൂർണമെന്റിലേക്കായിരിക്കും കോഹ്‍ലി​യെ ക്ഷണിക്കുക. ടൂർണമെന്റിന്റെ പ്രസിഡന്റ് ആരിഫ് മാലിക് കോഹ്‍ലിയെ വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങൾ കോഹ്‍ലിക്ക് ക്ഷണമയക്കും. എന്നാൽ, കളിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ബി.സി.സി.ഐ, പി.സി.എൽ തുടങ്ങിയ ക്രിക്കറ്റ് ബോർഡുകൾക്കും ക്ഷണമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ടൂർണമെന്റിൽ കളിക്കാൻ താൽപര്യമില്ലെങ്കിൽ മറ്റ് റോളുകളിലും കോഹ്‍ലിയെ പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യാതിഥിയായി ഉൾപ്പടെ കോഹ്‍ലിയെ പരിഗണിക്കുമെന്ന സൂചനകളും അദ്ദേഹം നൽകി.

ടൂർണമെന്റിനൊപ്പം ഫാന്റസി ലീഗുമുണ്ടാകും. ​അതിൽ മുസഫർബാദ്, ശ്രീനഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ടീമുകൾ വെർച്വലായി കളിക്കുന്നത് കാണാനാകും. രണ്ട് ഭാഗത്ത് നിന്നുമുള്ള ജനങ്ങളെ ടൂർണമെന്റിന്റെ ഭാഗമാക്കി സമാധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Virat Kohli could be invited to play T20 tournament in Pakistan Occupied Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.