മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലിക്കും മുൻ നായകൻ എം.എസ്. ധോണിക്കും ക്ഷണം. ഭാര്യ അനുഷ്‌ക ശര്‍മക്കൊപ്പമാണ് കോഹ്ലി ക്ഷണക്കത്ത് സ്വീകരിച്ചത്. ക്ഷണക്കത്ത് സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആര്‍.എസ്.എസ് നേതാവ് ധനഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം റാഞ്ചിയിലെ വീട്ടിലെത്തിയാണ് ധോണിക്ക് കത്ത് നല്‍കിയത്. മുംബൈയിലെ വീട്ടിലെത്തിയാണ് കോഹ്ലിക്കും അനുഷ്കക്കും ക്ഷണക്കത്ത് കൈമാറിയത്. ഇതിഹാസ താരം സചിന്‍ തെണ്ടുല്‍ക്കറിന് നേരത്തെ ക്ഷണക്കത്ത് നല്‍കിയിരുന്നു.
ജനുവരി 22നാണ് അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ്. രജനീകാന്ത്, രണ്‍ബീര്‍ കപുര്‍, ആലിയ ഭട്ട്, ജാക്കി ഷറഫ്, മകന്‍ ടൈഗര്‍ ഷറഫ് തുടങ്ങി നിരവധി പേർക്ക് ഇതിനകം ക്ഷണക്കത്ത് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.