ഫൈനൽ സമനിലയിൽ! വിദർഭക്ക് മൂന്നാം രഞ്ജി കിരീടം

രഞ്ജി ട്രോഫി കിരീടം വിദർഭക്ക്. ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഒന്നാം ഇന്നിങ്സിൽ നേടിയ ലീഡിന്‍റെ ബലത്തിലാണ് വിദർഭ കിരീടം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ വിദർഭയുടെ സ്കോർ 375ന് ഒമ്പത് എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു മത്സരം സമനിലയിൽ പിരിഞ്ഞത്. 412 റൺസിന്‍റെ ലീഡായിരുന്നു വിദർഭക്കുണ്ടായിരുന്നത്. സ്കോർ വിദർഭ- 379/10& 375/9 കേരളം- 342/10.

രഞ്ജി ട്രോഫി കിരീട വിജയത്തിന് ശേഷം കാണികളെ  അഭിവാദ്യം ചെയ്യുന്ന വിദർഭ ടീം


രണ്ടാം ഇന്നിങ്സിൽ കരുൺ നായർ നേടിയ 135 റൺസാണ് കേരളത്തെ തകർത്തത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി തികച്ച യുവതാരം ഡാനിഷ് മാലേവർ രണ്ടാം ഇന്നിങ്സിൽ 74 റൺസ് സ്വന്തമാക്കി. 51 റൺസുമായി ആൾറൗണ്ടർ ദർശൻ നാൽകാൺഠെ പുറത്താകാതെ നിന്നും. അക്ഷയ് കാർണെവർ (30), ക്യാപ്റ്റൻ അക്ഷയ് വാദ്കർ (25), യാഷ് രാത്തോർഡ് (24), എന്നിവർ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചു. കേരളത്തിനായി മുൻ വിദർഭ താരം ആദിത്യ സർവാതെ നാല് വിക്കറ്റ് സ്വന്തമാക്കി. എംഡി. നിധീഷ്, നെടുമൻകുഴി ബേസിൽ, ജലജ സക്സേന, ഏദൻ ആപ്പിൾ ടോം, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ഒന്നാം ഇന്നിങ്സിൽ കേരളത്തിനായി നായകൻ സച്ചിൻ ബേബി 98 റൺസ് നേടി. ആഥിത്യ സർവാതെ (79), അഹ്മദ് ഇമ്രാൻ (37), മുഹമ്മദ് അസ്ഹരുദ്ദീൻ (34), ജലജ് സക്സേന (28). എന്നിവർ ഭേദപ്പെട്ട റൺസ് സ്വന്തമാക്കി. മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ ആദ്യ ഇന്നിങ്സിൽ നേടിയ 37റൺസ് ലീഡിന്‍റെ ബലത്തിലാണ് വിദർഭയുടെ കിരീട നേട്ടം. 74 വർഷത്തിൽ ആദ്യമായി ഫൈനലിൽ എത്തിയ കേരളത്തിന് കന്നികിരീടത്തിന് ഇനിയും കാത്തിരിക്കണം.

നിരാശരായി നിൽക്കുന്ന കേരള ടീം


 


Tags:    
News Summary - Vidarbha win ranji trophy after draw against Kerala in Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.