ഇന്നലത്തെ ഒരു രാത്രി ക്രിക്കറ്റ് പ്രേമികൾക്കെല്ലാം പറയാനുള്ളത് വൈഭവ് സൂര്യവംശി എന്നയാളുടെ പേര് മാത്രം. 14 വയസ്സ് മാത്രമുള്ള ഒരു പയ്യൻ ഐ.പി.എല്ലിലെ അന്താരാഷ്ട്ര നിലവാരമുള്ള ബൗളർമാരെയെല്ലാം കേവലം സ്കൂൾ തരം ബൗളർമാരെ നേരിടുന്നപോലെയാണ് വൈഭവ് നേരിട്ടത്. വെറും 35 പന്തിൽ നിന്നും സെഞ്ച്വറി തികച്ച താരം രണ്ടാമത്തെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ക്രിസ് ഗെയ്‍ലിന്‍റെ 30 പന്ത് സെഞ്ച്വറിയാണ് വൈഭവിന് മുന്നിലുള്ളത്.
തന്‍റെ മുന്നിൽ പന്തുമായെത്തിയ എല്ലാ ബൗളർമാരെയും തലങ്ങും വിലങ്ങും പ്രഹരിച്ച കുട്ടി താരം 11 സിക്സറും ഏഴ് ഫോറുമാണ് അടിച്ചുകൂട്ടിയത്. ഇന്ത്യൻ വെറ്ററൽ പേസ് ബൗളർ ഇഷാന്ത് ശർമയും കുട്ടി താരത്തിന്‍റെ ബാറ്റിന്‍റെ ചൂട് ശരിക്കുമറിഞ്ഞു. മൂന്ന് സിക്സറും രണ്ട് ഫോറുമടക്കം ഇഷാന്തിനെ ഒരോവറിൽ 28 റൺസാണ് വൈഭവ് അടിച്ചുക്കൂട്ടിയത്. 2008ൽ പെർത്ത് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചയാളാണ് ഇഷാന്ത് ശർമ. അന്നത്തെ ആസ്ട്രേലിയൻ നായകനെ വെള്ളം കുടിപ്പിച്ചായിരുന്നു യങ് ഇഷാന്തിന്‍റെ തുടക്കം. അന്ന് വൈഭവ് ജനിച്ചിട്ട് പോലുമില്ലായിരുന്നു എന്നാണ് ക്രിക്കറ്റ് ആരാധകരിൽ കൗതുകമുണർത്തുന്ന കാര്യം.
തന്‍റെ പ്രായത്തേക്കാൾ കൂടുതൽ പരിചയസമ്പത്തുള്ള ഇഷാന്തിനെയാണ് 14 കാരൻ അടിച്ചുക്കൂട്ടിയത്. അഫ്ഗാനിസ്ഥാൻ താരം കരീം ജന്നത്തിനെ ഒരോവറിൽ 30 റൺസ് അടിക്കാനും വൈഭവിന് സാധിച്ചു. .
അതേസമയം ടേബിൾ ടോപ്പേഴ്‌സാകാൻ കച്ചമുറുക്കി ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനെയാണ് എട്ടു വിക്കറ്റിന് രാജസ്ഥാൻ റോയൽസ് കീഴടക്കിയത്.ജയ്‌പൂരിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സൂര്യവംശിക്കൊപ്പം തകർപ്പൻ ഇന്നിങ്സുമായി കളംനിറഞ്ഞ യശസ്വി ജയ്സ്വാളിന്റെ ഇന്നിങ്സ് രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാക്കിയത്. 40 പന്തുകളിൽ നിന്ന് 70 റൺസെടുത്ത ജയ്‌സ്വാളും 15 പന്തിൽ 32 റൺസെടുത്ത നായകൻ റിയാൻ പരാഗും പുറത്താകാതെ നിന്നു. നാല് റൺസെടുത്ത് നിതീഷ് റാണ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.