മാഞ്ചസ്റ്റർ: ഇന്ത്യൻ ക്രിക്കറ്റ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ താരോദയം വൈഭവ് സൂര്യവൻഷിക്ക് രാജ്യാന്തര അരങ്ങേറ്റത്തിൽ വലിയൊരു ഇന്നിങ്സ് കെട്ടിപ്പടുക്കാനായില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് കളത്തിലിറങ്ങിയ പതിനഞ്ചുകാരന്, പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല. വെറും 14 റൺസ് മാത്രം നേടിയാണ് താരം മടങ്ങിയത്.
തിലക് വർമയിൽ നിന്ന് അരങ്ങേറ്റ ക്യാപ് ഏറ്റുവാങ്ങി വലിയ ആവേശത്തോടെയാണ് വൈഭവ് ക്രീസിലെത്തിയത്. പത്ത് പന്തുകൾ നേരിട്ട താരം രണ്ട് സിക്സറുകൾ പായിച്ച് തുടങ്ങിയെങ്കിലും, അധികം വൈകാതെ പുറത്താവുകയായിരുന്നു. വിൽ ജാക്സിനെതിരെ ആക്രമിച്ചു കളിക്കാൻ ശ്രമിക്കവെ സ്റ്റംപ് ചെയ്താണ് താരം മടങ്ങിയത്. 15 വയസ്സും 99 ദിവസവും പ്രായത്തിൽ അരങ്ങേറി സച്ചിന്റെ റെക്കോർഡ് (16 വയസ്സും 205 ദിവസവും) തകർത്തെങ്കിലും, ബാറ്റിങ്ങിലെ ഈ പതർച്ച ആരാധകർക്ക് നിരാശയായി. സഞ്ജു സാംസണിന് പകരമാണ് വൈഭവ് ടീമിലെത്തിയത്. വൈഭവ് മടങ്ങിയതിന് പിന്നാലെ ഓപണർ അഭിഷേക് ശർമയും പുറത്തായി. 24 പന്തിൽ 43 റൺസാണ് അഭിഷേകിന്‍റെ സമ്പാദ്യം. ശ്രേയസ് അയ്യരും ഇഷാൻ കിഷനും ചേർന്നാണ് ഇപ്പാൾ ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിക്കുകയാണ്. വലിയൊരു ഇന്നിങ്സ് പ്രതീക്ഷിച്ചെങ്കിലും തുടക്കത്തിലേ വൈഭവിനെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.