ട്വന്‍റി20 സെമി ഫൈനൽ: ആസ്​ട്രേലിയക്ക്​ മുന്നിൽ റൺമല തീർത്ത്​ പാകിസ്​താൻ

ദുബൈ: ട്വന്‍റി20 ക്രിക്കറ്റ്​ ലോകകപ്പിലെ രണ്ടാം സെമിയിൽ പാകിസ്​താനെതിരെ ആസ്​ട്രേലിയക്ക് 177​ റൺസ്​ വിജയലക്ഷ്യം. നാല്​ വിക്കറ്റ്​ നഷ്​ടത്തിലാണ്​ പാകിസ്​താൻ 176 റൺസെടുത്തത്​.

67 റൺസെടുത്ത മുഹമ്മദ്​ റിസ്​വാനും 55 റൺസെടുത്ത ഫഖർ സമാനുമാണ്​​ പാക്​ ഇന്നിങ്​സിന്‍റെ നെടുംതൂണായത്​. ടോസ്​ നേടിയ ആസ്​ട്രേലിയൻ ക്യാപ്​റ്റൻ ആരോൺ ഫിഞ്ച്​ പാകിസ്​താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഫിഞ്ചിന്‍റെ തീരുമാനം പിഴക്കുന്ന കാഴ്ചയാണ്​ ആദ്യ ഓവറുകളിൽ കണ്ടത്​.

ഓപണർമാരായ റിസ്​വാനും ബാബർ അസമും ചേർന്ന്​ ഓസീസ്​ ബൗളിങ്​ നിരയെ അടിച്ചുപരത്തി. ഒന്നാം വിക്കറ്റ്​ കൂട്ടുകെട്ടിൽ 71 റൺസാണ്​ ഇരുവരും ചേർന്ന്​ എടുത്തത്​. ഒമ്പതാം ഓവറിന്‍റെ അവസാന പന്തിൽ ആദം സാംപയാണ്​ ഈ കൂട്ടുകെട്ട്​ പിരിച്ചത്​. 39 റൺസെടുത്ത ബാബർ അസമായിരുന്നു ഇര​.

പിന്നീട്​ വന്ന ഫഖർ സമാൻ പാകിസ്​താന്‍റെ സ്​കോറിങ്​ വേഗത ഉയർത്തി. അവസാന ​ഓവറുകളിൽ ആഞ്ഞടിച്ച്​ ഇടംകൈയൻ ബാറ്റ്​സ്​മാൻ 32 പന്തിൽനിന്ന്​ നാല്​ സിക്​സറുകളുടെയും മൂന്ന്​ ബൗണ്ടറികളുടെയും അകമ്പടിയോടെയാണ്​ 55 റൺസെടുത്തത്​.

ആസ്​ട്രേലിയക്ക്​ വേണ്ടി മിച്ചൽ സ്റ്റാർക്ക്​ രണ്ടും ആദം സാംപയും പാറ്റ്​ കമ്മിൻസും ഓരോ വിക്കറ്റുകളും വീഴ്​ത്തി. മത്സരത്തിൽ ജയിക്കുന്നവർ ഫൈനലിൽ ന്യുസിലാൻഡിനെ നേരിടും.

Tags:    
News Summary - Twenty20 semi-final: good runs for Pakistan against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.