ട്രെന്‍റ് ബോൾട്ടിന്‍റെ ഫേവറൈറ്റ് ക്രിക്കറ്റർ ഈ ഇന്ത്യൻ പേസർ!

ആധുനിക ക്രിക്കറ്റിലെ മികച്ച പേസർമാരിലൊരാളാണ് ന്യൂസിലൻഡിന്‍റെ ട്രെന്‍റ് ബോൾട്ട്. ഏതൊരു ബാറ്ററുടെയും പേടി സ്വപ്നമാണ് ഈ 34കാരൻ.

ന്യൂ ബാളുകളിൽ വിക്കറ്റെടുക്കാൻ താരത്തിന് പ്രത്യേക കഴിവുതന്നെയുണ്ട്. കഴിഞ്ഞദിവസം നടന്ന അഭിമുഖത്തിനിടെ തന്‍റ ഫേവറൈറ്റ് ക്രിക്കറ്റ് താരത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുൻ മുംബൈ ഇന്ത്യൻസ് സഹതാരത്തിന്‍റെ പേരാണ് വെളിപ്പെടുത്തിയത്. സൂപ്പർ ബാറ്റർമാരായ വിരാട് കോഹ്ലി, രോഹിത്ത് ശർമ, സ്വന്തം നാട്ടുകാരനായ കെയിൻ വില്യംസൺ, ലോക ഒന്നാം നമ്പർ ബാറ്റർ പകിസ്താന്‍റെ ബാബർ അസം എന്നിവരൊന്നുമല്ല ബോൾട്ടിന്‍റെ ഇഷ്ടതാരം. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയാണ് ആ ഫേവറൈറ്റ് ക്രിക്കറ്റർ.

2020 ഐ.പി.എൽ സീസണിൽ മുംബൈ ഇന്ത്യൻസിന് കിരീടം നേടുകൊടുക്കുന്നതിൽ ബുംറയും ബോൾട്ടും നിർണായക പങ്കുവഹിച്ചിരുന്നു. ആ സീസണൽ 15 മത്സരങ്ങളിൽനിന്ന് ബുംറ 27 വിക്കറ്റും ബോൾട്ട് 25 വിക്കറ്റും നേടി. പരിക്കേറ്റ് 11 മാസം പുറത്തിരുന്ന ബുംറ അയർലൻഡിനെതിരായ പരമ്പരയിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നത്. മികച്ച ഫോമിലുള്ള താരം ഈ ലോകകപ്പിൽ ഇതിനകം രണ്ടു മത്സരങ്ങളിൽനിന്നായി ആറു വിക്കറ്റുകളാണ് നേടിയത്.

ഡൽഹിയിൽ നടന്ന അഫ്ഗാനിസ്താനെതിരെയുള്ള രണ്ടാം മത്സരത്തിൽ മാത്രം 10 ഓവറിൽ 39 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തു.

Tags:    
News Summary - Trent Boult Picks Ex-MI Teammate As His Current Favourite Cricketer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.