ഐ.പി.എൽ : മഴമൂലം ടോസ് വൈകുന്നു; മത്സരം ഉപേക്ഷിച്ചാൽ ബാംഗ്ലൂർ പുറത്താകും

കൊൽക്കത്ത: ലഖ്നോ സൂപ്പർ ജെയിന്റും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഐ.പി.എൽ മത്സരം മഴമൂലം വൈകുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കേണ്ട മത്സരമാണ് മഴമൂലം വൈകുന്നത്. മഴയെ തുടർന്ന് മത്സരത്തിന്റെ ടോസ് വൈകുകയാണെന്ന് ഇന്ത്യ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

മഴ തുടരുകയാണെങ്കിൽ അഞ്ച് ഓവർ മത്സരമായിരിക്കും നടത്തുക. അതിനും സാധിച്ചില്ലെങ്കിൽ സൂപ്പർ ഓവറിലൂടെ വിജയികളെ നിശ്ചയിക്കും. മഴമൂലം കളി പൂർണമായും ഉപേക്ഷിക്കേണ്ടി വന്നാൽ കൂടുതൽ പോയിന്റുള്ള ടീം ക്വാളിഫയറിലെത്തും. മത്സരം പൂർണമായും ഉപേക്ഷിക്കേണ്ടി വന്നാൽ ലഖ്നോ സൂപ്പർ ജെയ്ന്റാവും ക്വാളിഫയറിലെത്തുക.

ആ​ദ്യ സീ​സ​ണി​ൽ​ത്ത​ന്നെ പ്ലേ ​ഓ​ഫ് റൗ​ണ്ടി​ലെ​ത്തി​യ​തി​ന്റെ ത്രി​ല്ലി​ലാ​ണ് ഇ​ന്ത്യ​ൻ ട്വ​ന്റി20 ടീം ​ക്യാ​പ്റ്റ​നാ​യ കെ.​എ​ൽ. രാ​ഹു​ലി​ന് കീ​ഴി​ൽ ഇ​റ​ങ്ങു​ന്ന ല​ഖ്നോ. റ​ൺ​റേ​റ്റ് വ്യ​ത്യാ​സ​ത്തി​ൽ മാ​ത്രം പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​നം ന​ഷ്ട​മാ​യ​വ​ർ. ബാം​ഗ്ലൂ​രാ​വ​ട്ടെ ക​ട​ന്നു​കൂ​ടി​യ​താ​ണ്. ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നെ മും​ബൈ ഇ​ന്ത്യ​ൻ​സ് തോ​ൽ​പി​ച്ച​താ​ണ് ഫാ​ഫ് ഡു ​പ്ല​സി​സ് ന​യി​ക്കു​ന്ന ടീ​മി​ന് അ​നു​ഗ്ര​ഹ​മാ​യ​ത്.

Tags:    
News Summary - Toss delayed due to rain, RCB to be eliminated if game gets washed out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.