'എട്ടുവർഷം നായകനായിട്ട്​ ഒരു കപ്പ്​ പോലുമില്ല'​; കോഹ്​ലി​ക്കെതിരെ ഗംഭീർ

ന്യൂഡൽഹി: റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂർ ഐ.പി.എല്ലിൽ നിന്നും പുറത്തായതിന്​ പിന്നാലെ വിരാട്​ കോഹ്​ലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. എം.എസ്​ ധോണിയും രോഹിത്​ ശർമയും ദീർഘകാലമായി നായകൻമാരായി തുടരുന്നത്​ അവരുടെ പ്രകടനം കൊണ്ടാണെന്നും മറ്റേതെങ്കിലും ടീമായിരുന്നെങ്കിൽ കോഹ്​ലിയെ ഒഴിവാക്കിയേനെയെന്നും ഗംഭീർ തുറന്നടിച്ചു.

ഗംഭീർ ഇ.എസ്​.പി.എൻ ക്രിക്​ഇൻഫോയോട്​ പറഞ്ഞതിങ്ങനെ: ''എട്ട്​ വർഷം എന്നുപറയുന്നത്​ വളരെ കൂടിയ കാലയളവാണ്​. ആർ. അശ്വിന്​ എന്താണ്​ സംഭവിച്ച​െതന്ന്​ നോക്കൂ. രണ്ട്​ വർഷം കിങ്​സ്​ ഇലവൻ പഞ്ചാബിനെ നയിച്ചിട്ടും കപ്പില്ലാത്തതിനാൽ അദ്ദേഹത്തെ മാറ്റി. നമ്മൾ ധോണിയെക്കുറിച്ചും രോഹിതിനെക്കുറിച്ചും കോഹ്​ലിയെക്കുറിച്ചും സംസാരിക്കുന്നു. ധോണി മൂന്ന്​ ഐ.പി.എൽ കിരീടം നേടി, രോഹിത്​ ശർമ നാലെണ്ണം വിജയിച്ചു. അവരൊക്കെ ദീർഘകാലം ക്യാപ്​റ്റൻമാരായി തുടർന്നത്​ അവരുടെ പ്രകടനം കൊണ്ടാണ്​. എട്ടുകൊല്ലമായി ഫലം തന്നില്ലെങ്കിൽ രോഹിതിനെ മുംബൈ മാറ്റുമായിരുന്നു''.

നിങ്ങളാണ്​ നായകനെങ്കിൽ ക്രെഡിറ്റ്​ എടുക്കുന്നതോടൊപ്പം വിമർശനങ്ങളും ഏറ്റെടുക്കാൻ സന്നദ്ധനാകമെന്നും ഗംഭീർ തുറന്നടിച്ചു. കൊൽകത്ത നൈറ്റ്​ റൈഡേഴ്​സ്​ നായകനായിരുന്ന ഗൗതം ഗംഭീർ രണ്ട്​ ഐ.പി.എൽ കിരീടങ്ങൾ നേടിയിട്ടുണ്ട്​. 2013 സീസണിൽ കോഹ്​ലിയും ഗംഭീറും മൈതാനത്ത്​ പരസ്യമായി ഏറ്റുമുട്ടിയത്​ വലിയ വിവാദം സൃഷ്​ടിച്ചിരുന്നു. 

Tags:    
News Summary - Time for Virat Kohli to give up captaincy -gambhir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT