മാറ്റുന്ന വിവരം അറിയിച്ചത്​ ഒരു മണിക്കൂർ മുമ്പ്​; ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുമെന്ന്​ കോഹ്​ലി

മുംബൈ: ഏകദിന ക്യാപ്​റ്റൻ സ്ഥാനത്ത്​ നിന്ന്​ മാറ്റുന്ന വിവരം തന്നെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന്​ വിരാട്​ കോഹ്​ലി. ടീം പ്രഖ്യാപനത്തിന്​ ഒരു മണിക്കൂർ മുമ്പാണ്​ ഇക്കാര്യം അറിയിച്ചത്​. ദക്ഷിണാ​ഫ്രിക്കക്കെതിരായ മൂന്ന്​ ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ കളിക്കുമെന്നും കോഹ്​ലി പറഞ്ഞു.

ഐ.സി.സി ടൂർണമെന്‍റുകൾ ജയിക്കാത്തതിനാലാവാം തന്നെ ക്യാപ്​റ്റൻ സ്ഥാനത്ത്​ നിന്ന്​ മാറ്റിയത്​. രോഹിതുമായി പ്രശ്​നങ്ങളൊന്നും തന്നെയില്ല. ഇക്കാര്യം താൻ നേരത്തെ തന്നെ വ്യക്​തമാക്കിയതാണ്​. രോഹിത്​ വളരെ കാര്യക്ഷമതയുള്ള ക്യാപ്​റ്റനാണെന്നും കോഹ്​ലി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ ഏത്​ വെല്ലുവിളിയും നേരിടാൻ തയാറാണ്​. ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ടെസ്റ്റ്​ സീരിസ്​ വിജയിച്ചിട്ടില്ല. വിജയത്തിനായി പരമാവധി ശ്രമിക്കുമെന്നും കോഹ്​ലി പറഞ്ഞു. വിരാട്​ കോഹ്​ലി-രോഹിത്​ ശർമ്മ പോരിൽ പരോക്ഷ മറുപടിയുമായി കായിക മന്ത്രി അനുരാഗ്​ ഠാക്കൂറും രംഗത്തെത്തിയിരുന്നു. ആരും സ്​പോർട്​സിന്​ മുകളിലല്ലെന്നും കായികമന്ത്രി പറഞ്ഞിരുന്നു. ഈ വിഷയത്തെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട കായിക സംഘടന നൽകുമെന്നും അനുരാഗ്​ ഠാക്കൂർ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - There Was No Prior Communication' Kohli on His Sacking as ODI Captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.