ക്യാച്ചെടുക്കുന്നതിനിടെ ശ്രീലങ്കൻ താരത്തി​ന് നാല് പല്ലുകൾ നഷ്ടമായി

കൊളംബൊ: പിറകിലോട്ടോടി ക്യാച്ചെടുക്കുന്നതിനിടെ ശ്രീലങ്കൻ താരത്തി​ന് നാല് പല്ലുകൾ നഷ്ടമായി. ബുധനാഴ്ച ശ്രീലങ്കൻ പ്രീമിയർ ലീഗിൽ കാൻഡി ഫാൽക്കൺസും ഗല്ലെ ​ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിലാണ് ഫാൽക്കൺസ് ആൾറൗണ്ടർ ചമിക കരുണരത്നെയുടെ പല്ലുകൾ പോയത്.

ഓഫ്സൈഡിൽ സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യുകയായിരുന്ന താരം പിന്നിലോട്ടോടി പന്ത് കൈപ്പിടിയിൽ ഒതുക്കുന്നതിനിടെ മുഖത്ത് വീഴുകയായിരുന്നു. ബാൾ കൈയിലൊതുക്കിയെങ്കിലും താരത്തിന് ആഘോഷിക്കാനായില്ല. വായിൽനിന്ന് രക്തം വരുന്നത് കണ്ടതോടെ സഹതാരങ്ങളും ആഘോഷത്തിന് നിന്നില്ല. വൈകാതെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മത്സരത്തിൽ കാൻഡി ഫാൽക്കൺസ് അഞ്ച് വിക്കറ്റിന് ജയിച്ചു. തൊട്ടടുത്ത മത്സരം നഷ്ടമായ താരം അടുത്ത കളിയിൽ കളിക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. 2019ൽ ശ്രീലങ്കക്കായി അരങ്ങേറിയ താരം ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും രാജ്യത്തിനായി കളത്തിലിറങ്ങിയിട്ടുണ്ട്. ദേശീയ ബാഡ്മിന്റൺ താരം കൂടിയാണ്.

Tags:    
News Summary - The Sri Lankan player lost four teeth while catching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.