സമൂഹമാധ്യമങ്ങളിൽ തരംഗമായി കോഹ്‌ലിയുടെ സ്ലോ-മോഷൻ സിക്സർ വിഡിയോ

ട്വന്‍റി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിലെ വിരാട് കോഹ്‌ലിയുടെ അത്യുഗ്രൻ പ്രകടനത്തെ പുകഴ്ത്താത്ത ക്രിക്കറ്റ് ആരാധകരില്ല. ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് കോഹ്‌ലി കാഴ്ചവെച്ച പ്രകടനമാണ് ക്രിക്കറ്റിലെ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് അവസാന പന്തിൽ ജയം നേടിക്കൊടുത്തത്.

ഹാരിസ് റൗഫ് എറിഞ്ഞ 19ാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ കോഹ്‌ലി പറത്തിയ പടുകൂറ്റൻ സിക്സറുകൾ ഗാലറികളെ ആരവത്തിലാഴ്ത്തിയിരുന്നു. കളിയുടെ ഗതിയെ തന്നെ മാറ്റിയ സിക്സറുകളായിരുന്നു ഇത്.

കോഹ്‌ലിയുടെ നിർണായകമായ പ്രകടനത്തിന്‍റെ സ്ലോ-മോഷൻ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ഐ.സി.സി. ട്വന്‍റി20 ലോകകപ്പിന്‍റെ ഔദ്യോഗിക സമൂഹമാധ്യമ ഹാൻഡിലുകളിൽ പങ്കുവെച്ച വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

വിഡിയോ കാണാം...

Tags:    
News Summary - The Slo-Mo Video Of Virat Kohli's Twin Sixes Against Haris Rauf Is Taking Internet By Storm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.